Friday, September 13, 2024

HomeNewsKeralaകൈവെട്ട് കേസ്: മുഖ്യപ്രതിയെ സഹായിച്ച ആള്‍ 13 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

കൈവെട്ട് കേസ്: മുഖ്യപ്രതിയെ സഹായിച്ച ആള്‍ 13 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

spot_img
spot_img

കൊച്ചി: മതനിന്ദ ആരോപിച്ച് പ്രഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച സി.ഷഫീറിനെ എൻഐഎ അറസ്റ്റ് ചെയ്തു.

കണ്ണൂർ വിളക്കോട് സ്വദേശിയായ ഷഫീറാണ് സവാദിന് കണ്ണൂർ മട്ടന്നൂരില്‍ ഒളിച്ച് താമസിക്കാൻ സൗകര്യം ചെയ്തതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. തലശ്ശേരിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

13 വർഷം ഒളിവിലായിരുന്ന എറണാകുളം അശമന്നൂർ സവാദ് മട്ടന്നൂരിൽ വച്ച് കഴിഞ്ഞ മാർച്ചിലാണ് പിടിയിലായത്. 2010ലായിരുന്നു മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ പ്രഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവം ഉണ്ടായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments