Wednesday, September 18, 2024

HomeMain Storyഗാസാ അതിര്‍ത്തിയില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്ന് അമേരിക്ക

ഗാസാ അതിര്‍ത്തിയില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്ന് അമേരിക്ക

spot_img
spot_img

ന്യൂയോര്‍ക്ക്: ഇസ്രയേലും ഹമാസുമായി മാസങ്ങളായി തുടരുന്ന പോരാട്ടത്തില്‍ നയം വ്യക്തമാക്കി അമേരിക്ക. ഗാസ അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് യുഎസ്എ ആവശ്യപ്പെട്ടു. പുതിയ വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ പിന്മാറ്റം ഉണ്ടാവണമെന്നു പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. അമേരിക്ക മുന്നോട്ടുവെച്ച ആവശ്യം ഇസ്രയേല്‍ അംഗികരിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടാണ് ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിശദമാക്കിയത്. ഹമാസുമായി ധാരണയിലെത്തുന്നതിനുള്ള പ്രതിബന്ധങ്ങളെ നീക്കുന്നതിനേക്കുറിച്ചാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കൂടി പങ്കെടുത്ത ചര്‍ച്ചയില്‍ ജോ ബൈഡന്‍ വ്യക്തമാക്കിയതെന്നാണ് വൈറ്റ് ഹൗസ് വിശദമാക്കിയത്.
ഇസ്രയേല്‍ സേന പിന്‍മാറണമെന്നു അമേരിക്ക നിര്‍ദേശിക്കുമ്പോഴും
ഇസ്രയേലിനെ പ്രതിരോധിക്കാനുള്ള സന്നദ്ധതയും വ്യക്തമാക്കിയാണ് ഇക്കാര്യം ജോ ബൈഡന്‍ വിശദമാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഹമാസ് അനുകൂല ആക്രമണങ്ങളില്‍ ഇസ്രയേലിനെ അമേരിക്ക പ്രതിരോധിക്കുമെന്നും വൈറ്റ് ഹൌസ് വിശദമാക്കി. മധ്യേഷ്യയിലേക്കുള്ള അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയോടെ ബൈഡന്‍ വെടിനിര്‍ത്തലിന്റെ അവശ്യകത വിശദമാക്കിയത്. തിങ്കളാഴ്ച അമേരിക്ക മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ഇസ്രയേല്‍ സമ്മതം അറിയിച്ചതായി ആന്റണി ബ്ലിങ്കന്‍ വിശദമാക്കിയിരുന്നു. ബെഞ്ചമിന്‍ നെതന്യാഹുവുമായി ജെറുസലേമില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ഇത്.

അമേരിക്ക, ഇസ്രയേല്‍, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ മുന്‍കൈ എടുത്തു നടത്തിയ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ അടുത്ത ഘട്ടം കെയ്‌റോയില്‍ നടക്കാനിരിക്കെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments