Wednesday, September 18, 2024

HomeMain Storyപോലീസ് വാഹനവ്യൂഹത്തിനു നേര്‍ക്ക് മോഷണ സംഘത്തിന്റെ ആക്രമണം; പാകിസ്ഥാനില്‍ 12 പോലീസുകാര്‍ കൊല്ലപ്പെട്ടു

പോലീസ് വാഹനവ്യൂഹത്തിനു നേര്‍ക്ക് മോഷണ സംഘത്തിന്റെ ആക്രമണം; പാകിസ്ഥാനില്‍ 12 പോലീസുകാര്‍ കൊല്ലപ്പെട്ടു

spot_img
spot_img

ലാഹോര്‍: പാകിസ്ഥാനില്‍ പൊലീസ് വാഹനവ്യൂഹത്തിനു നേര്‍ക്ക് മോഷണ സംഘത്തിന്റെ ആക്രമണത്തില്‍ 12 പോലീസുകാര്‍ കൊല്ലപ്പെട്ടു. 9 പേര്‍ക്ക് പരിക്ക്. പഞ്ചാബ് പ്രവിശ്യയിലെ കിഴക്കന്‍ മേഖലയിലാണ് വ്യാഴാഴ്ച പോലീസിനെ കവര്‍ച്ചാ സംഘം ആക്രമിച്ചത്. യഹിം യാര്‍ ഖാനില്‍ വച്ചാണ് തോക്കും ഗ്രനേഡുകളുമുപയോഗിച്ച് കവര്‍ച്ചാ സംഘം ആക്രമണം നടത്തിയത്.

കൊള്ള സംഘത്തലവനായ ബഷീര്‍ ഷാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പ്രവിശ്യയിലെ കൊള്ള സംഘങ്ങളെ പൂര്‍ണമായി നിര്‍മാജ്ജനം ചെയ്യും വരെ പൊലീസ് നടപടി തുടരുമെന്നാണ് പഞ്ചാബ് പൊലീസ് മേധാവി ഉസ്മാന്‍ അന്‍വര്‍ പ്രതികരിച്ചിട്ടുള്ളത്. പൊലീസ് ആക്രമണത്തില്‍ ബഷീര്‍ ഷാറിനെ കൊന്നതായും സംഘത്തിലെ അഞ്ച് പേരെ പരിക്കേല്‍പ്പിച്ചതായും പൊലീസ് വിശദമാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ സംസ്‌കാരം വെള്ളിയാഴ്ച നടന്നു. ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി അടക്കമുള്ള നിരവധി പ്രമുഖരാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. പൊലീസിനെ ആക്രമിച്ചവര്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് നഖ്വി വിശദമാക്കിയിട്ടുള്ളത്. ദേശീയ പാതകളിലും മറ്റും രാത്രിയില്‍ സഞ്ചരിക്കുന്നവരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ പാകിസ്ഥാനില്‍ പതിവാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments