Friday, September 13, 2024

HomeNewsKeralaബംഗാളി നടിയുടെ ആരോപണം: രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നു പ്രതിപക്ഷ നേതാവ്

ബംഗാളി നടിയുടെ ആരോപണം: രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നു പ്രതിപക്ഷ നേതാവ്

spot_img
spot_img

കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരേ ബംഗാളി നടി നടത്തിയ ആരോപണത്തിന്റെ പശ്ചാത്തല്തില്ഡ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കേരളത്തിലെ സിനിമ രംഗത്ത് വലിയ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് സംവിധായകന്‍ രഞ്ജിത്തെന്നാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. സജി ചെറിയാന്‍ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ അദ്ദേഹത്തിനെതിരെ ഇപ്പോള്‍ ബംഗാളിലെ നടി ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ പദം രഞ്ജിത്ത് ഒഴിയുമെന്നാണ് കരുതുന്നത്. രഞ്ജിത്തിന് എതിരായ ആരോപണം അന്വേഷിക്കണം. കാര്‍ക്കശ്യം നിറഞ്ഞ സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. നിരപരാധികളെ മോശക്കാരാക്കണമെന്നും ആഗ്രഹമില്ല. പക്ഷെ അന്വേഷിക്കില്ലെന്ന സര്‍ക്കാര്‍ നടപടിയാണ് സിനിമാ ലോകത്തെയാകെ കരിനിഴലില്‍ നിര്‍ത്തുന്നത്. പരാതി നല്‍കിയാലെ കേസെടുക്കൂവെന്ന സര്‍ക്കാര്‍ നിലപാട് വെറും വാശിയാണ്.

സോളാര്‍ കേസില്‍ സി.ബി.ഐ പറഞ്ഞത് കേട്ടില്ലേ, ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തത് വെറുതെയായില്ലേയെന്നാണ് മന്ത്രി സജി ചെറിയാന്‍ പറയുന്നത്. അതൊരു കുറ്റസമ്മതമാണ്. സോളാറുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അന്വേഷിക്കട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്. ഒരു തെളിവുമില്ലെന്നും കേസുമായി മുന്നോട്ടു പോകാനാകില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ആ ഉദ്യോഗസ്ഥനെ മാറ്റി പിണറായി സര്‍ക്കാര്‍ മറ്റൊരാളെ നിയോഗിച്ചു. ആ ഉദ്യോഗസ്ഥനും തെളിവില്ലെന്നു പറഞ്ഞു. മൂന്നാമത് അന്വേഷിച്ച ഉദ്യോഗസ്ഥനും തെളിവില്ലെന്നു പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ബന്ധമുണ്ടായിട്ടും ഈ കേസുമായി മുന്നോട്ടു പോകാനാകില്ലെന്ന നിലപാടാണ് അന്വേഷിച്ച എല്ലാ ഉദ്യോഗസ്ഥരും സ്വീകരിച്ചത്. എന്നിട്ടാണ് പിണറായി സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്. സജി ചെറിയാന്‍ പറഞ്ഞതു പോലെ കോടതിയല്ല ഉമ്മന്‍ ചാണ്ടിയെ വെറുതെ വിട്ടത്. സി.ബി.ഐ അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഒരു തെളിവുമില്ലെന്നും കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നുമുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ട് കോടതി സ്വീകരിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും പിണറായി സര്‍ക്കാര്‍ വേട്ടയാടുകയായിരുന്നുവെന്നാണ് സജി ചെറിയാന്റെ കുറ്റസമ്മതത്തിലൂടെ വ്യക്തമായിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാന്‍ കൂട്ടു നില്‍ക്കുകയും റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയ ശേഷം പുറത്തു വിടുകയും വേട്ടക്കാരെ സംരക്ഷിച്ച് ഇരകളെ തള്ളിപ്പറയുകയും ചെയ്ത് നിയമപരമായ ഉത്തരവാദിത്തം മറന്ന് പരാതി തന്നാല്‍ മാത്രമെ കേസെടുക്കൂവെന്നും പറയുന്ന സജി ചെറിയാന്‍ മന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലത്. മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നിയമപരമായ ബാധ്യതയില്‍ നിന്നും ഒളിച്ചോടുകയും റിപ്പോര്‍ട്ട് പുറത്തു വിട്ടപ്പോള്‍ കൃത്രിമം കാട്ടുകയും ചെയ്ത സാംസ്‌കാരിക മന്ത്രി രാജിവച്ച് പുറത്തു പോകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments