Monday, December 23, 2024

HomeMain Storyമൂന്നാം ലോക മഹായുദ്ധമുണ്ടാല്‍ യൂറോപ്പില്‍ മാത്രമാവില്ലെന്ന മുന്നറിയിപ്പുമായി റഷ്യ

മൂന്നാം ലോക മഹായുദ്ധമുണ്ടാല്‍ യൂറോപ്പില്‍ മാത്രമാവില്ലെന്ന മുന്നറിയിപ്പുമായി റഷ്യ

spot_img
spot_img

മോസ്‌കോ: മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ യൂറോപ്പല്‍ മാത്രമാവില്ലെന്ന മുന്നറിയിപ്പുമായി റഷ്യ. അമേരിക്കയെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ഈ പ്രതികരണം. യുക്രൈന്റെ കുര്‍സ്‌ക് അധിനിവേശത്തിന് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണ തീക്കളിയാണെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിലേക്ക് യുക്രൈന്‍ കടന്നു കയറുന്നതിനെ കുറിച്ചാണ് റഷ്യയുടെ പ്രതികരണം.

ഈ മാസം ആറിനാണഅ റഷ്യയുടെ പടിഞ്ഞാറന്‍ കുര്‍സ്‌ക് മേഖലയിലേക്ക് യുക്രൈന്‍ കടന്നു കയറിയത്. യുക്രൈന് ആയുധങ്ങള്‍ നല്‍കിക്കൊണ്ട് പാശ്ചാത്യ രാജ്യങ്ങള്‍ കുഴപ്പങ്ങള്‍ ചോദിച്ചു വാങ്ങുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചു.

2022ല്‍ യുക്രൈനില്‍ ആക്രമണം തുടങ്ങിയതു മുതല്‍ ആണവ ശക്തികള്‍ ഉള്‍പ്പെടുന്ന വിശാലമായ യുദ്ധത്തിന്റെ അപകട സാധ്യതയെ കുറിച്ച് റഷ്യ പറയുന്നുണ്ട്. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യവുമായി പ്രശ്‌നത്തിനില്ലെന്നും റഷ്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുക്രൈന്റെ റഷ്യയിലേക്കുള്ള കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍, മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ അത് യൂറോപ്പില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് റഷ്യ. റഷ്യയുടെ 2020 ലെ ആണവ നയം പറയുന്നത് രാജ്യത്തിന്റെ നിലനില്‍പ്പ് ഭീഷണിയായാല്‍ ആണവായുധം ഉപയോഗിക്കും എന്നാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments