Sunday, December 22, 2024

HomeMain Storyലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മര്‍ദം എല്ലായിടത്തും ഉണ്ട്: ഖുശ്ബു

ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മര്‍ദം എല്ലായിടത്തും ഉണ്ട്: ഖുശ്ബു

spot_img
spot_img

ചെന്നൈ: കരിയറിലെ ഉയര്‍ച്ച വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മര്‍ദം എല്ലായിടത്തും ഉള്ളതാണെന്നും നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് 24, 21 വയസുള്ള തന്റെ പെണ്‍മക്കളുമായി സംസാരിച്ചിരുന്നെന്നും അതിജീവതരോട് അവര്‍ പുലര്‍ത്തുന്ന സഹാനുഭൂതിയും വിശ്വാസവും തന്നെ അമ്പരപ്പിച്ചെന്നും ഖുശ്ബു പറഞ്ഞു.

”ഈ സമയം അവര്‍ അതിജീവിതരെ ഉറച്ച് പിന്തുണയ്ക്കും അവര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്നു. നിങ്ങളുടെ തുറന്നുപറച്ചില്‍ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല. തുറന്നുപറയണം അത്രമാത്രം. എത്ര നേരത്തെ പറയുന്നോ അത്രയും നേരത്തെ മുറിവുകളുങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കും.

അപകീര്‍ത്തിപ്പെടുത്തുമെന്ന ഭയം, നീ എന്തിനത് ചെയ്തു ? എന്തിനുവേണ്ടി ചെയ്തു ? തുടങ്ങിയ ചോദ്യങ്ങളാണ് അവളെ തകര്‍ത്തു കളയുന്നത്. അതിജീവിത എനിക്കും നിങ്ങള്‍ക്കും പരിചയമില്ലാത്തയാള്‍ ആയിരിക്കും. പക്ഷേ നമ്മുടെ പിന്തുണ അവര്‍ക്കാവശ്യമുണ്ട്. അവരെ കേള്‍ക്കാനുള്ള നമ്മുടെ മാനസിക പിന്തുണയും അവര്‍ക്കു വേണം. എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നുചോദിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം. പ്രതികരിക്കാനുള്ള സാഹചര്യങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാകില്ല.

ഒരു സ്ത്രീയെന്നും അമ്മയെന്നുമുള്ള നിലയില്‍, ഇത്തരം അതിക്രമങ്ങളുണ്ടാക്കുന്ന മുറിവ് ശരീരത്തെ മാത്രമല്ല ആത്മാവില്‍പ്പോലും ആഴ്ന്നിറങ്ങുന്നതാണെന്നു പറയാനാകും.

നമ്മുടെ വിശ്വാസത്തിന്റെ, സ്‌നേഹത്തിന്റെ ശക്തിയുടെ അടിത്തറയെ അപ്പാടെയിളക്കുകയാണ് ഇത്തരം ക്രൂരതകള്‍. എന്റെ പിതാവില്‍നിന്ന് എനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ഒരുപാട് കാലമെടുത്തു. അത് നേരത്തെ പറയേണ്ടതായിരുന്നുവെന്ന് സമ്മതിക്കുന്നു. എന്നാല്‍ എനിക്കുണ്ടായ ദുരനുഭവം കരിയര്‍ കെട്ടിപ്പടുക്കുന്നതിനായി വിട്ടുവീഴ്ച ചെയ്യുന്നതിനു വേണ്ടിയായിരുന്നില്ല. അങ്ങനെയൊരു അനുഭവം എനിക്ക് നേരിടേണ്ടി വന്നിരുന്നെങ്കില്‍ എന്നെ സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെയാണ് എന്നെ ചൂഷണം ചെയ്തത്.

നിങ്ങള്‍ കാണിക്കുന്ന ഐക്യദാര്‍ഢ്യം പ്രതീക്ഷയുടെ കിരണങ്ങളാണ്. നീതിയും സഹാനുഭൂതിയും ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവ്. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുക, ഞങ്ങളെ സംരക്ഷിക്കുക, നിങ്ങള്‍ക്ക് ജീവിതവും സ്‌നേഹവും നല്‍കുന്ന സ്ത്രീകളെ ബഹുമാനിക്കുക’ഖുശ്ബു പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments