കൊച്ചി : സിറോ മലബാർ സഭ ചങ്ങനാശേരി ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെയും ഷംഷാബാദ് ബിഷപ്പായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടിനെയും നിയമിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നതോടെ മാർ തോമസ് തറയിൽ ചുമതലയേൽക്കും. നിലവിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാനാണ്.
നിലവിൽ ആദിലാബാദ് ബിഷപ്പാണ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ. ഷംഷാബാദ് അതിരൂപതയുടെ മെത്രാനായിരുന്ന മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായതോടെയാണ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ഷംഷാബാദ് അതിരൂപതയുടെ അധ്യക്ഷ പദവിയിൽ എത്തുന്നത്.