Sunday, September 8, 2024

HomeMain Storyകേരളത്തിലെ ബസ് സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ തുടങ്ങുന്നു

കേരളത്തിലെ ബസ് സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ തുടങ്ങുന്നു

spot_img
spot_img

തിരുവനന്തപുരം: കെ.എസ്.ആര്‍.സി ബസ് സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ.എസ്.ആര്‍.സി കോംപ്ലക്‌സുകളില്‍ കടമുറികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്.

ബെവ്‌കോയ്ക്ക് കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും കെ.എസ്.ആര്‍.സി ജീവനക്കാര്‍ ദുരുപയോഗം ചെയ്താല്‍ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറവായതിനാല്‍ പലയിടത്തും തടസ്സങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഗതാഗതക്കുരുക്ക് ഉള്‍പ്പെടെ പലയിടത്തും അനുഭവപ്പെടുന്നു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിലും അത് പ്രശ്‌നമാണ്. തിരക്ക് കുറയ്ക്കാനാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനു പിന്നാലെയാണ് കെഎസ്ആര്‍ടിസി കോംപ്ലക്‌സുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാമെന്ന നിര്‍ദേശം കെഎസ്ആര്‍ടിസി മുന്നോട്ടുവെച്ചത്.

കെഎസ്ആര്‍ടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. ബെവ്‌കോയുടെ വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments