Monday, December 23, 2024

HomeMain Storyഅഫ്ഗാന്‍ മണ്ണ് ഭീകരതക്ക് ഉപയോഗിക്കരുത് ബ്രിക്‌സ് ഉച്ചകോടി

അഫ്ഗാന്‍ മണ്ണ് ഭീകരതക്ക് ഉപയോഗിക്കരുത് ബ്രിക്‌സ് ഉച്ചകോടി

spot_img
spot_img

ന്യൂഡല്‍ഹി: മറ്റ് രാജ്യങ്ങള്‍ക്കെതിരായ ഭീകരാക്രമണങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് ദുരുപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ബ്രിക്‌സ് ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഞ്ചു രാഷ്ട്രങ്ങളുടെ ഓണ്‍ലൈന്‍ ഉച്ചകോടിയിലാണ് ഭീകരവാദത്തിനെതിരായ ചെറുത്തുനില്‍പ്പിനുള്ള ആഹ്വാനം.

അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കവുമെല്ലാം ഭീകരവാദമാണെന്ന് മോദി വ്യക്തമാക്കി.

ഭീകരതക്കെതിരായ കര്‍മപദ്ധതിക്ക് ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടി രൂപംനല്‍കിയതായി മോദി പറഞ്ഞു. റഷ്യന്‍ പ്രസിഡന്‍റ് വ്‌ലാദ്മിര്‍ പുട്ടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറിള്‍ റമഫോസ, ബ്രസീല്‍ പ്രസിഡന്‍റ് ജെയ്ര്‍ ബോള്‍സനാരോ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

ഈ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. ആഗോളജനസംഖ്യയുടെ 41 ശതമാനവും, ആഗോളതലത്തിലുള്ള മൊത്തം ആഭ്യന്തര ഉല്‍പാദനത്തി!െന്‍റ 24 ശതമാനവും ആഗോളവ്യാപാരത്തി!െന്‍റ 16 ശതമാനവും കൈയാളുന്ന കൂട്ടായ്മയാണിത്.

ബ്രിക്‌സി!െന്‍റ 15ാം വാര്‍ഷികത്തില്‍ സമ്മേളനത്തിന് അധ്യക്ഷത വഹിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. നിരവധി നേട്ടങ്ങളാണ് ബ്രിക്‌സിന് ഇതുവരെ നേടാന്‍ കഴിഞ്ഞത്. ലോക സാമ്പത്തിക മേഖലയില്‍ നിര്‍ണായകമായ പങ്കാണ് ബ്രിക്‌സിനുള്ളത്.

വിവിധ കാര്യങ്ങളില്‍ ഇതാദ്യമായി ബ്രിക്‌സിന് കൂട്ടായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞെന്നും അടുത്ത 15 വര്‍ഷത്തില്‍ കൂടുതല്‍ ഉല്‍പാദനക്ഷമത ഉറപ്പുവരുത്താന്‍ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments