Sunday, September 8, 2024

HomeNewsIndiaഭൂപേന്ദ്ര പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി

ഭൂപേന്ദ്ര പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി

spot_img
spot_img

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തിനു ശേഷം കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

ശനിയാഴ്ച വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തീരുമാനമനുസരിച്ചാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതെന്നാണ് സൂചന. സെപ്റ്റംബര്‍ 13ന് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കും.

മുന്‍ മുഖ്യമന്ത്രി ആനന്ദിബന്‍ പട്ടേല്‍ വിജയിച്ചിരുന്ന മണ്ഡലമായ ഘട്‌ലോദിയയില്‍ നിന്നുള്ള എംഎല്‍എയാണ് ഭൂപേന്ദ്ര പട്ടേല്‍. 1.1 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ അഹമ്മദാബാദ് അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാനായിരുന്നു.

ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിജയ് രൂപാണി രാജിവെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു രാജി. രൂപാണിയുടെ രാജിക്ക് ഇടയാക്കിയ കാരണമെന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നേതൃത്വത്തിന്റെ മുഖംമിനുക്കലിന്റെ ഭാഗമായാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പുതിയ ആളെ കൊണ്ടുവരാന്‍ ബിജെപി തീരുമാനിച്ചതെന്നാണ് സൂചന. കോവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ രൂപാണി പൂര്‍ണ പരാജയമായിരുന്നു എന്ന ആരോപണം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

കൂടാതെ, ഗുജറാത്ത് ബിജെപി സംസ്ഥാനാധ്യക്ഷന്‍ സി.ആര്‍. പാട്ടീലുമായി ഭിന്നതകളുണ്ടായതും രൂപാണിക്ക് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരേ എം.എല്‍.എ.മാര്‍ രംഗത്തുവന്നതിനാല്‍ പാര്‍ട്ടിക്ക് മേല്‍നോട്ട സംവിധാനം ഉണ്ടാക്കേണ്ടിവന്നു. അടുത്ത മുഖ്യമന്ത്രി സമുദായത്തില്‍നിന്നാവണമെന്ന് പട്ടേല്‍ സംഘടനകള്‍ ആവശ്യപ്പെട്ടതും ജൈന വിഭാഗക്കാരനായ വിജയ് രൂപാണിക്ക് ക്ഷീണമായി.

ബിജെപി എംഎല്‍എമാരെ ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്നും ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്നും ചില കേന്ദ്രങ്ങളില്‍നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments