Sunday, September 8, 2024

HomeMain Storyജപ്പാന്‍ തീരത്ത് ചൈനീസ് അന്തര്‍വാഹിനി; സംഘര്‍ഷ സാധ്യത

ജപ്പാന്‍ തീരത്ത് ചൈനീസ് അന്തര്‍വാഹിനി; സംഘര്‍ഷ സാധ്യത

spot_img
spot_img

ടോക്യോ: തെക്കന്‍ ദ്വീപുകള്‍ക്ക് സമീപം ചൈനയുടെതെന്നു കരുതുന്ന അന്തര്‍വാഹിനി കണ്ടെത്തിയതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം. ഇതോടെ പസഫിക് മേഖലയില്‍ സംഘര്‍ഷം മുറുകി.

ജപ്പാനിലെ കഗോഷിമയുടെ ഭാഗമായ അമാമി ഒഷിമ ദ്വീപിനു സമീപമാണ് അന്തര്‍വാഹിനി കണ്ടെത്തിയത്. ഇതിനടുത്തായി ചൈനീസ് ഡിസ്‌ട്രോയറുമുണ്ടായിരുന്നു.

തങ്ങളുടെ സമുദ്രാതിര്‍ത്തിയിലേക്ക് ചൈന കടന്നുകയറുന്നതായി ജപ്പാന്‍ നേരത്തേ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ജപ്പാന്‍ പ്രതിരോധമന്ത്രാലയം ഉത്തരവിട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments