Sunday, September 8, 2024

HomeMain Storyമരിച്ചെന്നു കരുതിയ അല്‍ സവാഹിരിയുടെ വിഡിയോ സന്ദേശം പുറത്ത്

മരിച്ചെന്നു കരുതിയ അല്‍ സവാഹിരിയുടെ വിഡിയോ സന്ദേശം പുറത്ത്

spot_img
spot_img

ഇസ്‌ലാമാബാദ്: മരിച്ചെന്നു കരുതിയിരുന്ന അല്‍ഖാഇദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വിഡിയോ സന്ദേശം പുറത്ത്. 9/11 ഭീകരാക്രമണത്തിന്‍െറ 20ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വിഡിയോ പുറത്തുവിട്ടത്.

60 മിനിറ്റുള്ള വിഡിയോയില്‍ സവാഹിരി നിരവധി കാര്യങ്ങള്‍ പറയുന്നതായി യു.എസ് ആസ്ഥാനമായുള്ള എസ്.ഐ.ടി.ഇ ഇന്‍റലിജന്‍സ് സംഘം അറിയിച്ചു. സിറിയയിലെ റഷ്യന്‍ വ്യോമതാവളത്തില്‍ അല്‍ഖാഇദ നടത്തിയ ആക്രമണത്തെ കുറിച്ച് സവാഹിരി വിഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്.

സവാഹിരി മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും യു.എസ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്ക് അതിന് തെളിവു കണ്ടെത്താനായിരുന്നില്ല. ഒസാമ ബിന്‍ലാദന്‍റെ മരണത്തിനുശേഷമാണ് സവാഹിരി അല്‍ഖാഇദയുടെ നേതൃസ്ഥാനത്തേക്ക് വരുന്നത്.

2001 ഒക്ടോബര്‍ 11ന് എഫ്.ബി.ഐയുടെ അടിയന്തരമായി പിടികിട്ടേണ്ട 22 തീവ്രവാദികളുടെ പട്ടികയില്‍പ്പെട്ട ഒരാളാണ് സവാഹിരി. അമേരിക്ക ഇദ്ദേഹത്തിന്‍റെ തലക്ക് 25 ദശലക്ഷം ഡോളറാണ് വിലയിട്ടിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments