Sunday, September 8, 2024

HomeMain Storyഐഡാ ചുഴലിക്കാറ്റില്‍ മരിച്ച നിധി റാണയ്ക്കും ആയുഷ് റാണയ്ക്കും യാത്രാമൊഴി

ഐഡാ ചുഴലിക്കാറ്റില്‍ മരിച്ച നിധി റാണയ്ക്കും ആയുഷ് റാണയ്ക്കും യാത്രാമൊഴി

spot_img
spot_img

പി.പി. ചെറിയാന്‍

ന്യുജേഴ്‌സി: സെപ്റ്റംബര്‍ 1ന് ന്യുജേഴ്‌സിയില്‍ വീശിയടിച്ച ഐഡാ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും വെള്ളപൊക്കത്തിലും അകപ്പെട്ടു മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികളായ നിധി റാണയ്ക്കും, ആയുഷ് റാണയ്ക്കും ഇന്ത്യന്‍ സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

ചൊവ്വാഴ്ച അല്‍വാറസ് ഫ്യൂണറല്‍ ഹോമില്‍ നൂറുകണക്കിനാളുകളാണ് ഇവര്‍ക്ക് അന്ത്യമോപചാരം അര്‍പ്പിക്കുവാന്‍ എത്തിചേര്‍ന്നത്.

ഇന്ത്യയിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ള ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. നിധി ഫിസിഷ്യന്‍ അസിസ്റ്റന്റ് വിദ്യാര്‍ഥിയും, ആയുഷ് മോണ്ടുക്ലെയര്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമായിരുന്നു.

ദിവസങ്ങളായി തുടര്‍ന്ന അന്വേഷണത്തിനൊടുവിലാണ് ഇവരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നിധിയുടെ മൃതദേഹം കേര്‍ണി നദിയില്‍ നിന്നും, ആയുഷിന്റേത് ന്യുവാര്‍ക്ക് കേര്‍ണി ബോര്‍ഡറില്‍ നിന്നും കണ്ടെത്തി. പോസിറ്റിവ് ഐഡി ലഭിക്കാന്‍ കാലതാമസം നേരിട്ടതാണ് മൃതദേഹങ്ങള്‍ തിരിച്ചറിയല്‍ വൈകിയതെന്ന് മെഡിക്കല്‍ എക്‌സാമിനര്‍ അറിയിച്ചു.

ന്യുജഴ്‌സി പാസ്‌ക്കെയിലെ മെയ്ന്‍ അവന്യുവിനു സമീപമുള്ള പൈപ്പിലേക്ക് ഇരുവരും ഒഴികിപോയതായി ദൃക്‌സാക്ഷികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇരുവരുടേയും വിയോഗം തന്നെ വേദനിപ്പിക്കുന്നതായി പാസിക്ക് മേയര്‍ ഹെല്‍റ്റര്‍ ലോറ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments