മൂവാറ്റുപുഴ: കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്‍ അംഗം അല്ലെങ്കില്‍ കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ (എന്‍.സി.എം.ഐ.) അംഗം എന്നിവയിലേതെങ്കിലും ഒരു പദവിയിലേക്ക് പ്രൊഫ. ടി.ജെ. ജോസഫ് ഉടന്‍ എത്തിയേക്കും.
അദ്ദേഹത്തെ സുരേഷ് ഗോപി എം.പി. ബുധനാഴ്ച വീട്ടിലെത്തി കണ്ടു. ഡല്‍ഹിയില്‍ ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന.
മത തീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ജോസഫിനെ ആദ്യമായാണ് സുരേഷ് ഗോപി കാണാനെത്തുന്നത്. മൂവാറ്റുപുഴ കോളേജ് പടിയിലെ വീട്ടില്‍ രാവിലെ 11.30ഓടെയാണ് സുരേഷ് ഗോപിയും സുഹൃത്ത് ബിജു പുളിക്കക്കണ്ടവും എത്തിയത്.
പ്രൊഫ. ജോസഫിനെ ഷാള്‍ അണിയിച്ച സുരേഷ് ഗോപി 10 മിനിറ്റോളം സംസാരിച്ച് മടങ്ങി. രാഷ്ട്രീയമോ മറ്റ് കാര്യങ്ങളോ സംസാരിച്ചില്ലെന്ന് പ്രൊഫ. ജോസഫ് പറഞ്ഞു.കുറച്ചുനാള്‍ മുന്‍പ് ബി.ജെ.പി. ദേശീയ നേതാക്കളും പ്രൊഫ. ജോസഫിനെ വന്നു കണ്ടിരുന്നു.