Monday, December 23, 2024

HomeNewsKeralaസിവില്‍ സര്‍വീസ് പരീക്ഷാഫലം; ഇത്തവണയും മലയാളിത്തിളക്കം; ആറാം റാങ്ക് മീരയ്ക്ക്

സിവില്‍ സര്‍വീസ് പരീക്ഷാഫലം; ഇത്തവണയും മലയാളിത്തിളക്കം; ആറാം റാങ്ക് മീരയ്ക്ക്

spot_img
spot_img

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇത്തവണയും മലയാളിപ്പെരുമ. ബിഹാര്‍ കാത്തിഹാര്‍ സ്വദേശി ശുഭം കുമാര്‍ ഒന്നാം റാങ്ക് നേടിയ പട്ടികയില്‍ ആറാം റാങ്ക് നേടിയ തൃശൂര്‍ സ്വദേശി കെ. മീരയാണ് മലയാളികളില്‍ ഒന്നാമത്.

കോഴിക്കോട് വടകര സ്വദേശി മിഥുന്‍ പ്രേംരാജ് 12ാം റാങ്കും, കരിഷ്മ നായര്‍ 14ാം റാങ്കും പി. ശ്രീജ 20ാം റാങ്കും നേടി. െഎ.ഐ.ടി ബോംബെ ബി.ടെക് സിവില്‍ എന്‍ജീനിയര്‍ ബിരുദധാരിയാണ് ശുഭം കുമാര്‍.

ജാഗ്രതി അവസ്തി, അങ്കിത ജെയ് എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. ആദ്യ ആറ് റാങ്കില്‍ അഞ്ചും പെണ്‍കുട്ടികള്‍ക്കാണ്.

761 പേരാണ് സിവില്‍ സര്‍വീസ് യോഗ്യത നേടിയത്. ഇതില്‍ 545 ആണ്‍കുട്ടികളും 216 പെണ്‍കുട്ടികളുമാണ്. 180 പേര്‍ക്കാണ് ഐ.എ.എസ് ലഭിച്ചത്. 36 പേര്‍ക്ക് ഐ.എഫ്.എസും 200 പേര്‍ക്ക് ഐ.പി.എസും ലഭിച്ചു.

കേന്ദ്ര സര്‍വീസ് ഗ്രൂപ്പ് എ വിഭാഗത്തില്‍ 302ഉം, ബി വിഭാഗത്തില്‍ 118 പേരും യോഗ്യത നേടി. ഒക്ടോബറിലായിരുന്നു സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ. ജനുവരി എട്ട് മുതല്‍ 17 വരെ മെയിന്‍ പരീക്ഷയും ആഗസ്റ്റ് രണ്ട് മുതല്‍ സെപ്റ്റംബര്‍ 22 വരെ അഭിമുഖവും നടന്നു. 10,40,060 പേരാണ് അപേക്ഷിച്ചത്. 4,82,770 പേര്‍ പരീക്ഷ എഴുതി.

ഇതില്‍, 10,564 പേരാണ് മെയിന്‍ പരീക്ഷക്ക് യോഗ്യത നേടിയത്. 2,053 പേര്‍ അഭിമുഖ പരീക്ഷക്ക് യോഗ്യത നേടി. നരവംശ ശാസ്ത്രം, സിവില്‍ എന്‍ജിനീയറിങ്, മെഡിക്കല്‍ സയന്‍സ്, ഫിലോസഫി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ്, പൊതുഭരണം, സോഷ്യോളജി എന്നിവയായിരുന്നു ആദ്യ 25 റാങ്കില്‍ ഉള്‍പ്പെട്ടവര്‍ എഴുത്തുപരീക്ഷക്ക് തെരഞ്ഞെടുത്ത ഓപ്ഷണല്‍ വിഷയങ്ങള്‍.

റാങ്ക് നേടിയ മലയാളികള്‍ (ബ്രാക്കറ്റില്‍ റാങ്ക്): കെ.മീര (ആറ്), മിഥുന്‍ പ്രേംരാജ് (12), കരിഷ്മ നായര്‍(14), പി. ശ്രീജ (20), വി.എസ് നാരായണ ശര്‍മ (33), അപര്‍ണ രമേഷ് (35), അശ്വതി ജിജി (41), നിഷ (51), വീണ എസ്. സുതന്‍ (57), എം.ബി അപര്‍ണ (62), ദീന ദസ്തഖീര്‍ (63), ആര്യ നായര്‍ (113), എസ് മാലിനി (135), കെ.എസ് ശഹന്‍ഷ (142), പി. ദേവി (143), ആനന്ദ് ചന്ദ്രശേഖര്‍ (145), പി.എം മിന്നു (150), രാഹുല്‍ എല്‍. നായര്‍ (154), അഞ്ജു വില്‍സന്‍ (156), എസ്.എസ് ശ്രീതു (163), തസ്‌നി ഷാനവാസ് (250), എ.എല്‍ രേഷ്മ (256), കെ. അര്‍ജുന്‍ (257) സി.ബി റെക്‌സ് (293), പി.ജെ അലക്‌സ് എബ്രഹാം (299) മെര്‍ലിന്‍ സി. ദാസ് (307), ഒ.വി ആല്‍ഫ്രഡ് (310), എസ്. ഗൗതം രാജ് (311), സാറ അഷ്‌റഫ് (316), എസ്.ഗോകുല്‍ (357), എസ്. അനീസ് (403), പി. സിബിന്‍ (408), കെ.കെ. ഹരിപ്രസാദ് (421), സാന്ദ്ര സതീഷ് (429), എം.വി ജയകൃഷ്ണന്‍ (444), ശ്വേത കെ. സുഗതന്‍ (456), സബീല്‍ പൂവകുണ്ടില്‍ (470), എ.അജേഷ് (475), എസ്. അശ്വതി (481), െപ്രറ്റി എസ്. പ്രകാശ് (485), നീന വിശ്വനാഥ് (496), നിവേദിത രാജ് (514), വി. അനഘ (528), മുഹമ്മദ് ശാഹിദ് (597), അരുണ്‍ കെ പവിത്രന്‍ (618).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments