വാഷിങ്ടന്‍: ഇന്ത്യ– യുഎസ് ബന്ധം കൂടുതല്‍ വിപുലമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൈഡന്റെ നേതൃത്വത്തില്‍ ഇന്ത്യ– യുഎസ് സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള വിത്തുകള്‍ പാകി. ഈ ദശകം രൂപപ്പെടുത്തുന്നതില്‍ ബൈഡന്റെ നേതൃത്വം പ്രധാനമാണെന്നും മോദി പറഞ്ഞു.
രാജ്യാന്തര തലത്തില്‍ പല വെല്ലുവിളികളും നേരിടാന്‍ ഇന്ത്യ–.യുഎസ് സഹകരണത്തിന് ആകുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. നാലു ദശലക്ഷത്തോളം വരുന്ന ഇന്ത്യന്‍ – അമേരിക്കന്‍ ജനതയാണ് യുഎസിനെ ഒരോ ദിവസവും ശക്തിപ്പെടുത്തുന്നത്.
അക്രമ രാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ്. ഞാന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന 2006ല്‍ തന്നെ ഇന്ത്യയും യുഎസും 2020ഓടെ ഏറ്റവും അടുത്ത രാജ്യങ്ങളായി മാറുമെന്ന് പറഞ്ഞിരുന്നതായും ബൈഡന്‍ ചൂണ്ടിക്കാട്ടി.
ഇന്‍ഡോ– പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ക്കു ശേഷം പ്രധാനമന്ത്രി വൈറ്റ് ഹൗസില്‍നിന്ന് മടങ്ങി. ബൈഡന്‍ യുഎസ് പ്രസിഡന്റ് ആയതിനു ശേഷം പ്രധാനമന്ത്രി മോദിയുമായുള്ള ആദ്യ ഉഭയകക്ഷി ചര്‍ച്ചയാണ് വൈറ്റ് ഹൗസില്‍ നടന്നത്.