ബര്‍ലിന്‍: അംഗല മെര്‍കലിന് പിന്‍ഗാമിയായി ഒലാഫ് ഷോലസ് എത്തിയേക്കുമെന്ന പ്രവചനങ്ങള്‍ക്ക് സാധുതയേകി മധ്യ ഇടതുപാര്‍ട്ടിയായ സോഷ്യല്‍ ഡമോക്രാറ്റ് പാ!ര്‍ട്ടിക്ക് (എസ്.പി.ഡി) നേരിയ മുന്‍തൂക്കം. എസ്.പി.ഡി അധികാരത്തിലെത്തുമെന്നും അടുത്ത ഗവണ്‍മെന്‍റ് രൂപവത്കരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നും ഒലാഫ് ഷോലസ് അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ 25.7 ശതമാനം വോട്ടുകള്‍ എസ്.പി.ഡി നേടി. നിലവിലെ ഭരണ കക്ഷിയായ അംഗല മെര്‍കലിന്‍െറ മധ്യ വലതുപക്ഷ പാര്‍ട്ടിയായ സി.ഡി.യുസി.എസ്.യു സഖ്യം 24.1 ശതമാനം വോട്ടുകള്‍ നേടി. ഗ്രീന്‍ പാര്‍ട്ടിക്ക് 14.8 ശതമാനവും ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 11.5 ശതമാനവും വോട്ടുകള്‍ ലഭിച്ചു.
തീവ്ര വലതു സംഘടനയായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനിക്ക് 10.3 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 2017ലെ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് 12.6 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഗ്രീന്‍, എഫ്.ഡി.പി എന്നിവയുമായി സഖ്യത്തിന് ശ്രമിക്കുമെന്ന് 63കാരനായ ഒലാഫ് പറഞ്ഞു.