Monday, December 23, 2024

HomeMain Storyട്വന്റി 20 ലോകകപ്പ് ഇന്ത്യന്‍ ടീമീനെ പ്രഖ്യാപിച്ചു; രോഹിത് ക്യാപ്റ്റന്‍; സഞ്ജു പുറത്ത്‌

ട്വന്റി 20 ലോകകപ്പ് ഇന്ത്യന്‍ ടീമീനെ പ്രഖ്യാപിച്ചു; രോഹിത് ക്യാപ്റ്റന്‍; സഞ്ജു പുറത്ത്‌

spot_img
spot_img

മുംബൈ: ട്വന്റി 20 ലോകകപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല.

മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലായ രവീന്ദ്ര ജഡേജ ടീമിലില്ല. ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ കളിക്കും. വെറ്ററന്‍ താരം രവിചന്ദ്ര അശ്വിന്‍ ടീമിലിടം നേടി.

കെ.എല്‍ രാഹുല്‍ ആണ് വൈസ് ക്യാപ്റ്റന്‍. വീരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമംഗങ്ങള്‍.

ഇത്തവണ ഓസ്‌ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ലോകകപ്പ്. ഏഷ്യാ കപ്പ് നഷ്ടപ്പെടുത്തിയ ഇന്ത്യയ്ക്ക് ലോകകപ്പ് അതിനിര്‍ണായകമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments