Sunday, September 8, 2024

HomeMain Storyപുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയത്തിലേക്ക്

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയത്തിലേക്ക്

spot_img
spot_img

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 27,000 കവിഞ്ഞു. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ലീഡ് 10,000 ആക്കി ഉയര്‍ത്തിയിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ചാണ്ടി ഉമ്മൻ ലീഡ് നിലനിര്‍ത്തുകയാണ്. ആദ്യ ഫലസൂചന പുറത്തുവന്നപ്പോള്‍ മുതല്‍ ചാണ്ടി ഉമ്മൻ മുന്നിലായിരുന്നു.

വോട്ടെണ്ണല്‍ കോട്ടയം ബസേലിയസ് കോളജിലെ കേന്ദ്രത്തിലാണ് നടക്കുന്നത്.

ചൊവ്വാഴ്ചയായിരുന്നു മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്നത്. 72.86 ശതമാനമായിരുന്നു പോളിങ്. ഏഴു സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായാണ് മകൻ ചാണ്ടി ഉമ്മൻ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത്. ജെയ്ക് സി. തോമസാണ് ഇടതു സ്ഥാനാര്‍ഥി. എൻ.ഡി.എ സ്ഥാനാര്‍ഥി ലിജിൻ ലാല്‍ ആണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments