(എബി മക്കപ്പുഴ)
ഡാളസ്:തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തി നിൽക്കേ വനിതാ സംവരണ ബില്ലുമായി പാർലമെന്റ് സമ്മേളനത്തിൽ മോഡി തന്റെ യശസ്സ് വര്ധിപ്പിക്കാനാണ് ഉദ്ദേശം.13 വര്ഷം മുൻപ് യു പി എ ഭരണകാലത്തു വനിതാ ബിൽ രാജ്യ സഭയിൽ പാസാക്കിയിരുന്നു. അതിനു ശേഷം ഈ ബില്ലിനെ പറ്റി യാതൊരു ചർച്ചയും ഉണ്ടായിട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് തന്നെ മോദി ഒരു മുഴം മുന്പ് തന്നെ വനിതാ സംവരണം ഉറപ്പാക്കുന്നത്.
നിയമ സഭകളിലും പാർലമെന്റിലും വനിതകൾക്ക് 33 % സംവരണം ഉറപ്പു വരുത്തുന്ന ഈ ബിൽ പാസ്സാവുന്നതിലൂടെ ബി ജെ പി അവരുടെ ഭരണത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കും.
ഇതിലൂടെ കുറെ രാഷ്ട്രീയ നേതാക്കളുടെ കുത്തക സീറ്റുകൾ വനിതാ സംവരണത്തിൽ ആവുമെന്നതിൽ യാതൊരു സംശയവും വേണ്ട!! മാത്രമല്ല സ്ത്രീ വോട്ടുകൾ നേടിയെടുക്കാനും ഇതിലൂടെ സാധിക്കും.
വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നേടികൊടുക്കുക എന്നതിൽ ഉപരിയായി പല രാഷ്ട്രീയ നേതാക്കളുടെ പതനവും ഇതിലൂടെ സംഭവിക്കാനാണ് സാധ്യത.
2010 മാർച്ച് ഒൻപതിനു രാജ്യസഭാ ഈ ബില്ല് പാസ്സാക്കിയെങ്കിലും ജെ ഡി യു , എസ പി തുടങ്ങിയ പാർട്ടികളുടെ ശക്തമായ എതിർപ്പ് മൂലം പിന്നീട് ഈ ബില്ലിനെ പറ്റിയുള്ള ചർച്ചകൾ വരും വർഷങ്ങളിൽ ഉണ്ടായിട്ടില്ല. ഇതാണ് പറ്റിയ സമയം എന്ന് മനസ്സിലാക്കിയാണ് കേന്ദ്ര മന്ത്രി സഭ ഇപ്പോൾ പുറത്തെടുത്തത്.
പ്രത്യേക അജണ്ട ഒന്നും കാണിക്കാതെ തുടങ്ങിയ പാർലമെന്റ് സമ്മേളനത്തിൽ
പല പ്രധാനപ്പെട്ട ജനക്ഷേമ വിഷയങ്ങളും പ്രതീക്ഷിക്കാം.