തുരിംഗിയ(ജര്‍മനി): നാസി കാലഘട്ടത്തിന് ശേഷം ആദ്യമായി ഒരു സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ജര്‍മ്മനിയുടെ തീവ്ര വലതുപക്ഷം. ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ മധ്യ-ഇടത് സഖ്യം ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട സാഹചര്യത്തിൽ വലതുപക്ഷ പാര്‍ട്ടികള്‍ മുന്നേറ്റം നടത്തി.
എക്‌സിറ്റ് പോളുകളെ അടിസ്ഥാനമാക്കി ദേശീയ ബ്രോഡ് കാസ്റ്റര്‍മാരായ എ.ആര്‍.ഡി, സെഡ്.ഡി.എഫ് എന്നിവ നടത്തിയ പ്രവചനങ്ങള്‍ സൂചിപ്പിച്ചത് കുടിയേറ്റ വിരുദ്ധ ദേശീയ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി അല്ലെങ്കില്‍ എഎഫ്ഡി കിഴക്കന്‍ ജര്‍മ്മന്‍ സംസ്ഥാനമായ തുരിംഗിയയില്‍ 31% മുതല്‍ 33% വരെ വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തു എന്നാായിരുന്നു.
മറ്റെല്ലാ പാര്‍ട്ടികളും എഎഫ്ഡിയുമായി സഖ്യമുണ്ടാക്കില്ലെന്ന് പ്രതിജ്ഞയെടുത്തിട്ടുള്ളതിനാല്‍ അതിന് യഥാര്‍ത്ഥ ഭരണശക്തിയാകാന്‍ കഴിയുമോ എന്ന് കണ്ടറിയണം.
എന്നാല്‍ തുറിംഗിയയിലെ എഎഫ്ഡിയുടെ വിജയം 2013ല്‍ മാത്രം ആരംഭിച്ച ഒരു പാര്‍ട്ടിക്ക് വലിയ വിജയമാണ്. 12 മാസത്തിനുള്ളില്‍ വീണ്ടും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന സ്‌കോള്‍സിനെ സംബന്ധിച്ചിടത്തോളം ഫലങ്ങള്‍ ഭയപ്പെടുത്തുന്നതായിരുന്നു.
നേതൃത്വവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ക്കിടയിലും തീവ്ര വലതുപക്ഷ എഎഫ്ഡിയില്‍ നിന്ന് ശക്തമായ പ്രകടനം പ്രവചിച്ചിരുന്നു. തീവ്രവാദം സംശയിക്കുന്നതിനായി പാര്‍ട്ടി രാജ്യത്തെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്, അതേസമയം പാര്‍ട്ടി നേതാവ് ബിജോണ്‍ ഹോക്കിനെ നാസി വാചാടോപം മനപ്പൂര്‍വ്വം ഉപയോഗിച്ചതിന് ജര്‍മ്മന്‍ കോടതി രണ്ടുതവണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. വിധിക്കെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയിട്ടുണ്ട്.