Wednesday, January 22, 2025

HomeMain Storyതമിഴ്‌നാട്ടില്‍ ഹരിതോര്‍ജ ഉല്‍പാദനത്തിന് 400 കോടിയുടെ കരാറുമായി അമേരിക്കന്‍ സ്ഥാപനം, 500 പേര്‍ക്ക് തൊഴില്‍ ലഭിക്കമെന്ന്...

തമിഴ്‌നാട്ടില്‍ ഹരിതോര്‍ജ ഉല്‍പാദനത്തിന് 400 കോടിയുടെ കരാറുമായി അമേരിക്കന്‍ സ്ഥാപനം, 500 പേര്‍ക്ക് തൊഴില്‍ ലഭിക്കമെന്ന് എം.കെ. സ്റ്റാലിന്‍

spot_img
spot_img

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഹരിതോര്‍ജ സ്ഥാപനമായ ഒമിയം ഇന്റര്‍നാഷണല്‍, ചെങ്കല്‍പേട്ട് ജില്ലയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി 400 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടു. ഇതുവഴി ഏകദേശം 500 പേര്‍ക്ക് പുതുതായി ജോലി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കി.

നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി രണ്ടാഴ്ചത്തെ യുഎസ് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ചായിരുന്നു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

സംസ്ഥാനത്തേക്കു കൂടുതല്‍ വിദേശ നിക്ഷേപം എത്തിക്കുന്നതിനായി യുഎസിലുള്ള മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഒപ്പിട്ടത്.

ഹരിതോര്‍ജം ഉല്‍പാദിപ്പിക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. ഓഗസ്റ്റ് 28ന് യുഎസിലെത്തിയ സ്റ്റാലിന്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ് അടക്കം വിവിധ പ്രമുഖ കമ്പനികളുമായി ഇതിനകം ചര്‍ച്ച നടത്തി. സെമികണ്ടക്ടര്‍, ടെലികോം മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട് 900 കോടി രൂപയുടെ കരാറില്‍ നേരത്തെ ഒപ്പുവച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments