ജറുസലേം: ഗാസയില്‍ കുട്ടികള്‍ക്കുള്ള പോളിയോ വാക്‌സിനേഷനിടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുമെന്ന ഇസ്രയേലിന്റെ വാഗ്ദാനവും ലംഘിക്കപ്പെട്ടു. 24 മണിക്കൂറിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 42 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി അനാതരാഷ്ട്ര ഏജന്‍സികള്‍ വ്യക്തമാക്കി. ഇതിനിടെ ഗാസയില്‍ ആദ്യഘട്ട പോളിയോ വാക്സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. മധ്യഗാസയില്‍ ദെയ്‌റല്‍ ബലാഹിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പകല്‍ കുറച്ചു സമയം വെടിനിര്‍ത്തലുണ്ടായിരുന്നെങ്കിലും മറ്റു സ്ഥലങ്ങളില്‍ ഇളവില്ല. വാക്സിനേഷന്‍ കേന്ദ്രങ്ങളോടു ചേര്‍ന്ന മഗാസി അഭയാര്‍ഥി ക്യാമ്പിലും ബുറേജിലും ഇന്നലെ തുടര്‍ച്ചയായ ബോംബാക്രമണമുണ്ടായി.
അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈനിക നടപടി ഒന്‍പതാം ദിവസത്തിലേക്കു കടന്നു. കഴിഞ്ഞ മാസം 28 നുശേഷം ഇതുവര ജെനിനിലും തുല്‍കരിമിലും 33 പലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്. 130 പേര്‍ക്കു പരുക്കേറ്റു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ ഗാസയില്‍ 40,861 പലസ്തീന്‍കാര്‍
മധ്യഗാസയില്‍ ആദ്യഘട്ടം പിന്നിടുമ്പോള്‍ 1,89,000 കുട്ടികള്‍ക്കാണു വാക്‌സിന്‍ നല്‍കിയതെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. അടുത്ത ഘട്ടം തെക്കന്‍ ഗാസയിലാണ്.