തിരുവനന്തപുരം: സിനിമ നയരൂപീകരണ സമിതിയില്‍നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ഉയര്‍ന്നുവന്ന ലൈംഗിക പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സി.പി.എമ്മിന്‍റെ നിർദേശത്തെ തുടർന്നാണ് മുകേഷിനെ ഒഴിവാക്കിയത്.
സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ ഉൾപ്പെടെ ബാക്കിയുള്ള ഒമ്പത് പേരും സമിതിയിൽ തുടരും. ഷാജി എൻ. കരുണാണ് സമിതി ചെയർമാൻ. ഉണ്ണികൃഷ്ണനെ മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സിനിമാ കോണ്‍ക്ലേവ് കൊച്ചിയിൽ നടക്കും. നവംബര്‍ പകുതിക്ക് ശേഷമാകും കോണ്‍ക്ലേവ് സംഘടിപ്പിക്കുക.
വിദേശ ഡെലിഗേറ്റുകള്‍ അടക്കം 350 പേരെ പങ്കെടുപ്പിക്കാനാണ് ആലോചന. മൂന്ന് ദിവസം മുതല്‍ അഞ്ച് ദിവസം വരെ നീളുന്ന ഷെഡ്യൂളാണ് പ്രാഥമിക പ്ലാനില്‍ ഉള്ളത്. ഡബ്ല്യു.സി.സി പങ്കെടുക്കില്ലെന്നാണ് വിവരം.