Thursday, September 19, 2024

HomeMain Storyചന്ദ്രനില്‍ ആണവോര്‍ജ പ്ലാന്റ് ലക്ഷ്യമിട്ട് റഷ്യ: ഇന്ത്യക്കും ചൈനയ്ക്കും താത്പര്യം

ചന്ദ്രനില്‍ ആണവോര്‍ജ പ്ലാന്റ് ലക്ഷ്യമിട്ട് റഷ്യ: ഇന്ത്യക്കും ചൈനയ്ക്കും താത്പര്യം

spot_img
spot_img

മോസ്‌കോ : ചന്ദ്രനില്‍ ആണവ റിയാക്ടര്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യ. റഷ്യയുടെയുടെ റൊസാറ്റം ന്യൂക്ലിയര്‍ കോര്‍പറേഷനാണ് പദ്ധതിയുമായി മുന്നോട്ടു വന്നിട്ടുള്ളത്.  ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍  റൊസാറ്റം മേധാവി അലക്‌സി ലിഖാചേവാണ്  ഇക്കാര്യം വെളിപ്പെടുത്തിയത്. . ചന്ദ്രനില്‍ പരമാവധി അര മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വൈദ്യുതനിലയം നിര്‍മിക്കുകയാണു ലക്ഷ്യം. ഈ ദൗത്യത്തിന്റെ ഭാഗമാകാന്‍ ഇന്ത്യയും ചൈനയും താത്പര്യം പ്രകടിപ്പിച്ചതായും സൂചനകളുണ്ട്.

അര മെഗാവാട്ട് വരെ ഊര്‍ജശേഷിയുള്ള ചാന്ദ്ര ആണവ വൈദ്യുതനിലയം നിര്‍മിക്കാനാണു നീക്കമെന്നും ഈ നിക്കത്തിന് ചൈനീസ്, ഇന്ത്യന്‍ പങ്കാളികള്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നും  അലക്‌സി ലിഖാവ് പറഞ്ഞു.

ചന്ദ്രനില്‍ 2036ല്‍ ആണവ വൈദ്യുതനിലയം സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നു റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് മേയില്‍ പ്രഖ്യാപിച്ചിരുന്നു. 2050 ആകുമ്പോഴേക്കും ചാന്ദ്രതാവളം സ്ഥാപിക്കുക എന്ന സ്വപ്നത്തിനു ആണവപദ്ധതി മുതല്‍ക്കൂട്ടാകുമെന്ന് ഇന്ത്യ കരുതുന്നതായി ‘ദ് യൂറേഷ്യന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ചാന്ദ്ര പര്യവേഷണത്തിലും ഊര്‍ജോല്‍പാദനത്തിലും സുപ്രധാന ചുവടുവയ്പ്പായി ആണവ റിയാക്ടര്‍ മാറുമെന്നാണു കണക്കുകൂട്ടല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments