ജറൂസലം: ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികൻ വെസ്റ്റ്ബാങ്കിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നാഷോൺ ബറ്റാലിയനിലെ സ്റ്റാഫ് സർജന്റ് ജെറി ജിഡിയോൺ ഹംഗലാണ് (24) മരിച്ചത്.
മബെയ്ത്ത് അൽ മേഖലയിൽ അസാഫ് ജങ്ഷനിൽ ഫലസ്തീൻ സ്വദേശിയായ ഹായിൽ ദായ്ഫലാഹ് എന്ന 58കാരൻ ഇസ്രായേൽ സൈനികർക്കിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മണിപ്പൂർ, മിസോറം മേഖലകളിൽനിന്ന് കുടിയേറിയ ബ്നെയ് മെനാഷെ സമുദായത്തിൽപ്പെട്ട സൈനികരിലൊരാളാണ് ഹംഗൽ.
2020ലാണ് ഹംഗൽ ഇസ്രായേലിലേക്ക് ചേക്കേറിയത്. 300 ഇന്ത്യൻ വംശജർ ഇസ്രായേൽ സൈന്യത്തിലുണ്ട്.