വാഷിങ്ടൺ: ഇസ്രായേലിന് 16.5 കോടിയുടെ ആയുധംകൂടി നൽകാൻ യു.എസ് വിദേശകാര്യ വകുപ്പ് അംഗീകാരം നൽകി. ടാങ്കുകൾ വഹിക്കുന്ന വാഹനങ്ങളും സ്പെയർ പാർട്സും 2027ലാണ് കൈമാറ്റം പൂർത്തിയാവുക. ഈ വർഷം ആദ്യം അമേരിക്ക ഇസ്രായേലിന് എഫ് 15 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 2000 കോടി ഡോളറിന്റെ ആയുധ സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
ഗസ്സ യുദ്ധത്തിൽ ഹമാസ് പ്രധാനമായും ലക്ഷ്യംവെക്കുന്നത് ഇസ്രായേലിന്റെ ടാങ്കുകളെയാണ്. ഇസ്രായേൽ ടാങ്കുകളുടെ ക്ഷാമം അനുഭവിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇസ്രായേലിന്റെ അത്യാധുനിക ‘മെർക്കോവ’ ടാങ്കുകളെ, ഹമാസ് പോരാളികൾ തോളത്തുവെച്ച് കൈകാര്യം ചെയ്യുന്ന ‘അൽയാസീൻ 105’ എന്ന ചെറുമിസൈലുകൾ ഉപയോഗിച്ചാണ് തകർക്കുന്നത്.