തിരുവനന്തപുരം: ജാതി മത വ്യത്യാസങ്ങള്‍ക്ക് അതീതമായ മാനസിക ഒരുമയുടെ ഉത്സവമായ ഓണത്തിന്റെ സ്നേഹസന്ദേശം ലോകമെങ്ങും എത്തിക്കാന്‍ മലയാളികള്‍ക്ക് സാധിക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകല്‍ നേര്‍ന്നുകൊണ്ടാണ് ഗവര്‍മര്‍ ഇത്തരത്തില്‍ ആശംസകള്‍ നേര്‍ന്നത്.
ഓണത്തിന്റെ മഹിമ ആഘോഷത്തിന്റെ പകിട്ടിലല്ല, അത് നല്‍കുന്ന പ്രത്യാശയുടെ സന്ദേശത്തിലാണ്. ഐതിഹ്യത്തിലെ സമത്വസുന്ദര കാലത്തിന്റെ ഓര്‍മ ഓണത്തിലൂടെ പുതുക്കുമ്പോള്‍ അത് അത്തരം ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രചോദനവുമാകുന്നു. ജാതി – മത വ്യത്യാസങ്ങള്‍ക്ക് അതീതമായ മാനസിക ഒരുമയുടെ ഉത്സവമായ ഓണത്തിന്റെ സ്നേഹസന്ദേശം ലോകമെങ്ങും എത്തിക്കാന്‍ നമുക്ക് സാധിക്കട്ടെ” – ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.