തിരുവനന്തപുരം: ‘മാവേലി നാടു വാണിടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ’. ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണാഘോഷത്തില്‍. ഓണക്കോടിയും പൂക്കളവും സദ്യയുമൊക്കെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. മലയാളികള്‍ക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ് ഓണം.
പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണ നാളിനെ വരവേല്ക്കാനായി നീണ്ട നാളത്തെ ഒരുക്കങ്ങളാണ് ഓരോ മലയാളികള്‍ക്കുമുള്ളത്.
ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് മലയാളികള്‍ ആഘോഷിക്കാറുള്ളത്. ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവില്ലാതെ ജാതിമതഭേദമില്ലാതെ മുഴുവന്‍ മലയാളികളും ഒരേ മനസോടെ ആഘോഷിക്കുന്ന ഒരു ആഘോഷം.
കേരളത്തിനകത്തും അമേരിക്കയിലും യൂറോപ്പിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും വിവിധ സംഘടനകളുടേത് ഉള്‍പ്പെടെയുള്ള വിപുലമായ ഓണാഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഓണം കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ്. അത്തം നാളില്‍ തുടങ്ങുന്ന മലയാളികളുടെ കാത്തിരിപ്പ് പത്താം നാള്‍ തിരുവോണത്തോടെയാണ് അവസാനിക്കുന്നത്. തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിവസം കൂടിയാണെന്നാണ് ഐതിഹ്യം. എല്ലാ നേര്‍്കാഴ്ച്ച വായനക്കാര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍.