Thursday, September 19, 2024

HomeMain Storyഅതി തീവ്ര വ്യാപനശേഷിയുള്ള കോവിഡ് വകഭേതം എക്‌സ് ഇസിയെ കുറിച്ച് മുന്നറിയിപ്പ്

അതി തീവ്ര വ്യാപനശേഷിയുള്ള കോവിഡ് വകഭേതം എക്‌സ് ഇസിയെ കുറിച്ച് മുന്നറിയിപ്പ്

spot_img
spot_img

ലണ്ടന്‍: അതി തീവ്ര വ്യാപനശേഷിയുള്ള കോവിഡ് 19 വൈറസ് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍.ജര്‍മനിയില്‍ കഴിഞ്ഞ ജൂണില്‍ റിപ്പോര്‍ട്ട് ചെയ്ത എസ്ഇസി(തഋഇ) യെക്കുറിച്ചാണ് ശാത്രജ്ഞര്‍ മുന്നറിയിപ്പ് നല്കിയിട്ടുള്ളത്.

. ജര്‍മനിയിലാണഅ എക്‌സ്ഇസിയെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് യുകെ, യുഎസ്, ഡെന്മാര്‍ക്ക് തുടങ്ങി മറ്റു പല രാജ്യങ്ങളിലും വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു.

യൂറോപ്പില്‍ കോവിഡ് വകഭേദത്തിന്റെ വ്യാപനം ത്വരിതഗതിയിലാണെന്നാണു ശാസ്ത്രഞ്ജര്‍ വ്യക്തമാക്കുന്നത്. ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമാണിത്. ഒമിക്രോണ്‍ വകഭേദങ്ങളായ കെ.എസ്.1.1, കെ.പി.3.3 എന്നിവയുടെ ഹൈബ്രിഡാണ് എക്സ്ഇസി. പോളണ്ട്, നോര്‍വേ, യുക്രൈന്‍, തുടങ്ങിയ 27 രാജ്യങ്ങളില്‍ അതി തീവ്ര വകഭേതം കണ്ടെത്തിയിട്ടുണ്ട്.

ഡെന്മാര്‍ക്ക്, ജര്‍മനി, യുകെ, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ വകഭേദത്തിന്റെ വ്യാപനം ത്വരിതഗതിയിലായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. എക്‌സ്ഇസി കോവിഡ് വകഭേദത്തിന്റെ രോഗലക്ഷണങ്ങള്‍ മറ്റു കോവിഡ് വകഭേദങ്ങളുടേതിന് സമമാണ്. പനി, ചുമ, തൊണ്ടവേദന, വിശപ്പില്ലായ്മ, മണമില്ലായ്മ, ശരീരഭാഗങ്ങളില്‍ വേദന തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments