തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോയിൽ റെക്കോഡ് മദ്യവില്പന. സെപ്റ്റംബർ ആറു മുതൽ 17 വരെ 818.21 കോടിയുടെ മദ്യമാണ് കേരളം കുടിച്ചുതീർത്തത്. കഴിഞ്ഞ തവണ വിറ്റത് 809.25 കോടിയുടെ മദ്യമായിരുന്നു.
അവിട്ടം, ചതയം ദിവസങ്ങളില്‍ വന്‍ വില്പന നടന്നതോടെ കഴിഞ്ഞ തവണത്തെ റെക്കോഡ് മറികടക്കുകയായിരുന്നു. അവിട്ടത്തിന് 65 കോടിയുടെ മദ്യവും പിറ്റേന്ന് 49 കോടിയുടെ മദ്യവും വിറ്റു.
ഉത്രാട ദിവസം മാത്രം 126 കോടിയുടെ മദ്യമാണ് വിറ്റത്. കൂടുതൽ മദ്യവിൽപന നടന്നത് തിരൂരിലാണ്; 5.59 കോടി. രണ്ടാം സ്ഥാനത്ത് കരുനാഗപ്പള്ളിയും; 5.14 കോടി. തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലെറ്റ് ആണ് മൂന്നാമത്.