Thursday, September 19, 2024

HomeMain Storyവ്യാ​പാ​ര, നി​ക്ഷേ​പ രംഗങ്ങളില്‍ സഹകരണം ശ​ക്ത​മാ​ക്കി ഖ​ത്ത​റും കാ​ന​ഡ​യും

വ്യാ​പാ​ര, നി​ക്ഷേ​പ രംഗങ്ങളില്‍ സഹകരണം ശ​ക്ത​മാ​ക്കി ഖ​ത്ത​റും കാ​ന​ഡ​യും

spot_img
spot_img

ദോ​ഹ: ഖ​ത്ത​റും കാ​ന​ഡ​യും ത​മ്മി​ലെ സൗ​ഹൃ​ദം ശ​ക്ത​മാ​ക്കി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി​യു​ടെ പ​ര്യ​ട​നം. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഓ​ട്ട​വ​യി​ലെ​ത്തി​യ ​അ​മീ​ർ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രു​ഡോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ്യാ​പാ​ര- വാ​ണി​ജ്യ സ​ഹ​ക​ര​ണം, നി​ക്ഷേ​പം, സാ​മ്പ​ത്തി​ക- അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം ഉ​ൾ​പ്പെ​ടെ ച​ർ​ച്ച ന​ട​ത്തി​യ​താ​യി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ​യും വി​ഷ​യ​ങ്ങ​ളി​ലും ഇ​രു രാ​ഷ്ട്ര നേ​താ​ക്ക​ളും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​വും, മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​വും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.

50 വ​ർ​ഷം പി​ന്നി​ടു​ന്ന ന​യ​ത​ന്ത്ര സൗ​ഹൃ​ദം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഊ​ഷ്മ​ള​മാ​ക്കു​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​ക്കു ശേ​ഷം അ​മീ​ർ ‘എ​ക്സ്’​ പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ചു.

ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ഏ​റെ ക്രി​യാ​ത്മ​ക​വും സൗ​ഹൃ​ദ​വു​മാ​യി​രു​ന്നു​മെ​ന്ന് അ​മീ​ർ പ​റ​ഞ്ഞു. ഓ​ട്ട​വ​യി​ലെ ഗ്ലോ​ബ​ൽ അ​​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം ആ​സ്ഥാ​ന​ത്ത് കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ഒ​രു​ക്കി​യ പ്ര​ഭാ​ത വി​രു​​ന്നി​ലും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി​യും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ ഥാ​നി​യും പ​​ങ്കെ​ടു​ത്തു.

അ​മീ​രി ദി​വാ​ൻ ചീ​ഫ് ശൈ​ഖ് സ​ഊ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ ഥാ​നി, സു​ര​ക്ഷ മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി, വാ​ണി​ജ്യ -വ്യ​വ​സാ​യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ ഖാ​സിം ആ​ൽ ഥാ​നി, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി ലു​ൽ​വ ബി​ൻ​ത് റാ​ശി​ദ് അ​ൽ ഖാ​തി​ർ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത​രും പ​​ങ്കെ​ടു​ത്തു. കാ​ന​ഡ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മെ​ലാ​നി ജോ​ളി, ശാ​സ്ത്ര-​വ്യ​വ​സാ​യ മ​ന്ത്രി ഫി​ലി​പ് ഷാം​പെ​യ്ൻ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ക​രും ആ​തി​ഥേ​യ പ​ക്ഷ​ത്തു നി​ന്നും പ​​ങ്കു​ചേ​ർ​ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments