Friday, September 20, 2024

HomeMain Storyഇസ്രയേൽ പ്രതിരോധമന്ത്രിയെ നീക്കിയേക്കും

ഇസ്രയേൽ പ്രതിരോധമന്ത്രിയെ നീക്കിയേക്കും

spot_img
spot_img

 ജറുസലേo:  ഇസ്രയേൽ പ്രതിരോധമന്ത്രിയെ നീക്കിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നു.

പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമായി. തീവ്രനിലപാടുകാരനായ മുൻ നിയമമന്ത്രി ഗീഡിയാൻ സാറിനെയാണു പരിഗണിക്കുന്നത്. ഹമാസുമായി അടിയന്തര ധാരണയുണ്ടാക്കി ബന്ദിക്കൈമാറ്റം സാധ്യമാക്കണമെന്നാണു ഗലാന്റ് നിലപാട്. ഹമാസുമായി ഒരുകാരണവശാലും ധാരണ പാടില്ലെന്നാണ് സാർ വാദിക്കുന്നത്. ഗീഡിയാൻ സാറുമായി കഴിഞ്ഞദിവസം നെതന്യാഹു കൂടിക്കാഴ്ച‌ നടത്തിയിരുന്നു. അതിനിടെ, ഗാലന്റിനു മാറ്റുന്നതിനെതിരെ ഇസ്രയേലിലെ 200 വൻകിട കമ്പനികളുടെ തലവന്മാരുടെ

കൂട്ടായ്മ‌യായ ബിസിനസ് ഫോറം രംഗത്തുവന്നു. രാജ്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയായിരിക്കുമതെന്നു ഫോറം മുന്നറിയിപ്പു നൽകി. ഹിസ്ബുല്ലയുമായുള്ള സംഘർഷം മൂലം വടക്കൻ ഇസ്രയേൽ അതിർത്തിയിൽനിന്ന് ഒഴിപ്പിക്കപ്പെട്ട പതിനായിരക്കണക്കിനാളുകളെ തിരിച്ചെത്തിക്കുക മുഖ്യലക്ഷ്യമാണെന്നു സുരക്ഷാ കാബിനറ്റ് യോഗത്തിനുശേഷം പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments