Friday, November 22, 2024

HomeMain Storyലബനനിലെ ഇസ്രയേല്‍ ആക്രമണം: മരണം 500, കൂട്ടപ്പലായനം

ലബനനിലെ ഇസ്രയേല്‍ ആക്രമണം: മരണം 500, കൂട്ടപ്പലായനം

spot_img
spot_img

ബെയ്റൂട്ട് ∙ പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾക്കു പിന്നാലെ ലബനനിൽ ഇസ്രയേൽ കനത്ത ആക്രമണം നടത്തി. ഒറ്റദിവസം തെക്കൻ ലബനനിൽ 500 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയ്ക്കു പുറമേ ഇസ്രയേൽ യുദ്ധം ലബനനിലേക്കുകൂടി വ്യാപിക്കുമോ എന്ന ആശങ്കയിലായി ലോകം. പടിഞ്ഞാറൻ മേഖലയിലെ ലബായയിലും യഹ്മോറിലും കിഴക്കൻ അതിർത്തിയിലെ ബെക്കാ താഴ്‌വരയിലും ഒറ്റപ്പെട്ട ആക്രമണമുണ്ടായി.

ഇന്നലെ പുലർച്ചെ ആരംഭിച്ച ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 1645 പേർക്കു പരുക്കേറ്റു. മുന്നൂറിലേറെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. ഗലീലിയിലെ ഇസ്രയേൽ സൈനികപോസ്റ്റുകൾക്കുനേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ലയും അവകാശപ്പെട്ടു.

ലബനനിൽ സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത്. തെക്കൻ ലബനനിൽനിന്ന് ആളുകൾ കൂട്ടത്തോടെ പലായനം തുടങ്ങിയതോടെ തെക്കൻ തുറമുഖനഗരമായ സിദോനിൽ ജനജീവിതം സ്തംഭിച്ചു. 2006 ലെ ഇസ്രയേൽ ആക്രമണത്തിനു ശേഷമുള്ള പലായനത്തിനു സമാനമാണു സ്ഥിതി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments