തിരുവനന്തപുരം: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ഗൂഡാലോചന ഉണ്ടായിട്ടില്ലെന്നു വ്യക്തമാക്കി എഡിജിപി എം.ആര്. അജിത്കുമാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വിശദ അന്വേഷണ ശിപാര്‍ശയോടെ ഡിജിപി മുഖ്യമന്ത്രിക്കു കൈമാറി. എഡിജിപി തയാറാക്കിയ റിപ്പോര്‍ട്ട് അപൂര്ണമാണെും പൂരം കലക്കിയതുമായി ബന്ധപ്പെട്ടു വിശദമായ അന്വേഷണം ആവശ്യമാണെുമുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ശിപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്കു കൈമാറിയത്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വൈകിയതിലും ഡിജിപി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്
പൂരം കലക്കിയതുമായി ബന്ധപ്പെട്ടുള്ള എഡിജിപിയുടെ റിപ്പോര്‍ട്ടിനെ ഇടതു മുന്നണിയിടെ പ്രമുഖ കക്ഷിയായ സിപിഐ തള്ളിയിരുന്നു. ആരോപണ വിധേയനായ എഡിജിപി അജിത്കുമാര്‍ തന്നെ ഇതുസംബന്ധിച്ചു അന്വേഷണം നടത്തിയതില്‍ സിപിഐയും പ്രതിപക്ഷവും വിമര്‍ശനം ഉന്നയിച്ചിരുന്നു.
തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമൊണു പ്രതിപക്ഷ ആവശ്യം. എന്നാല്‍, ഇപ്പോള്‍ ഇടതു മുണിയിലെ സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ ഇടഞ്ഞു നില്ക്കു സാഹചര്യത്തില്‍ സംസ്ഥാന പോലീസിലെ മറ്റൊരു അന്വേഷണ സാധ്യതയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പരിഗണിക്കുത്.
തൃശൂര്‍ പൂരം: എഡിജിപിയുടെ റിപ്പോര്ട്ടിന്മേല് വിശദ അന്വേഷണത്തിന് ഡിജിപിയുടെ ശിപാര്‍ശ
RELATED ARTICLES