വത്തിക്കാന്‍ സിറ്റി: മ്യാന്‍മറില്‍ തടവില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും. ജനാധിപത്യ പ്രക്ഷോഭ നായികയുമായ ഓങ് സാന്‍ സൂ ചിയെ മോചിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വേണമെങ്കില്‍ സൂചിക്ക് വത്തിക്കാനില്‍ അഭയം നല്‍കാമെന്നും മാര്‍പാപ്പ വാഗ്ദാനം ചെയ്തു. സൂചിയുടെ മകനെ കണ്ടിരുന്നെന്നും സൂ ചിയെ റോമിലേക്ക് സ്വീകരിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചെന്നും മാര്‍പാപ്പ അടുത്തിടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ പര്യടനത്തിനിടെ ഈശോ സഭാ വൈദികരുമായി നടത്തിയ സ്വകാര്യ യോഗത്തിലാണു വ്യക്തമാക്കിയത്
റോമിലെ ഈശോസഭാ വൈദികന്‍ മാര്‍പാപ്പയുടെ അനുമതിയോടെ ഇറ്റാലിയന്‍ മാധ്യമത്തില്‍ ഇന്നലെ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയാണ് നിലപാട് ചര്‍ച്ചയായത് ജനാധിപത്യത്തിലും പൗരാവകാശ സംരക്ഷണത്തിലും അടിത്തറയിട്ട സമാധാനത്തിലൂടെ മാത്രമേ മ്യാന്‍മറിനു ഭാവിയുള്ളുവെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
2017ല്‍ മാര്‍പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിച്ചിരുന്നു. 2021 ഫെബ്രുവരിയില്‍ പട്ടാള അട്ടിമറിയെത്തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട് അറസ്റ്റിലായ സൂ ചിക്ക് വിവിധ കേസുകളില്‍ 27 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചിരുന്നു. മ്യാന്‍മര്‍ സ്വാതന്ത്യപോരാളി ഓങ് സാനിന്റ മകളായ സൂ ചിയെ അടുത്തിടെ ജയിലില്‍ നിന്നു വീട്ടുതടങ്കലിലേക്കു മാറ്റി.