കാഠ്മണ്ഡു: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നേപ്പാളില്‍ 112 പേര്‍ മരിച്ചു. വ്യാഴാഴ്ച്ച ആരംഭിച്ച മഴല രാജ്യത്ത് വന്‍ നാശമാണ് വരുത്തിയത്. 112 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ നിരവധിപ്പേരെ കാണാതായതായും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു.
തലവസ്ഥാനമായ കാഠ്മണ്ഡുവില്‍ 34 പേരാണ് വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടത്. രാജ്യത്തെ 63 മേഖലകളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹൈവേകളില്‍ ഗതാഗതം സ്തംഭിച്ചു.
അതിരൂക്ഷമായ മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ ആക്ടിംഗ് പ്രധാനമന്ത്രി പ്രകാശ് മാന്‍ സിംഗ് അടിയന്തിര യോഹം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരുന്ന മൂന്നു ദിവസത്തേയക്ക് അടച്ചിടാനും നിര്‍ദേശം നല്കി