നിലമ്പൂര്‍: കേരളം വെള്ളരിക്കാപ്പട്ടണമായെന്നും പോലീസിലെ 25 ശതമാനം ക്രിമിനലുകളാണെന്നും രൂക്ഷ വിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. ഇടതു ബന്ധം ഉപേക്ഷിച്ച് ആദ്യമായി ാെപതുസമ്മേളനം വിളിച്ച അന്‍വര്‍ പൊലീസിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. പൊലീസിനെതിരെയും സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അന്‍വര്‍ തുറന്നടിച്ചു.
സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പൊലീസിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണ്. പരാതിനല്‍കിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. ഷാജന്‍ സ്‌കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും അന്‍വര്‍ ആരോപിച്ചു.
പുഷ്പനെ അനുസ്മരിച്ച് സംസാരിച്ച് തുടങ്ങിയ അന്‍വര്‍ തന്റേത് മതേതര പാരമ്പര്യമാണെന്നും തന്നെ മുസ്ലിം വര്‍ഗീയ വാദിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നും പറഞ്ഞു. മതവിശ്വാസിയായാല്‍ വര്‍ഗീയ വാദിയാകില്ല. എന്റെ പേര് അന്‍വര്‍ എന്നായതാണ് പലര്‍ക്കും പ്രശ്‌നം. ഞാന്‍ മുസ്ലീം ആയതും അഞ്ച് നേരം നിസ്‌കരിക്കുന്നയാളാണെന്ന് പറഞ്ഞതുമാണ് പ്രശ്‌നം. സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ത്ഥന ഒഴിവാക്കണം. ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്ചയിക്കണം. ഫാസിസം കടന്നു വരുന്നത് മൊബൈല്‍ ഫോണിലൂടെയാണ്. പൊലീസില്‍ പലരും ക്രിമിനല്‍ വത്ക്കരിക്കപ്പെട്ടിരിക്കുന്നു.
കേരളം സ്‌ഫോടകാസ്പദമായ അവസ്ഥയിലാണ്. പൊലീസിലെ 25 ശതമാനം പേരും ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടു. മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്തില്‍ തന്നെ കുറ്റക്കാരനാക്കി. കരിപ്പൂര്‍ വഴി കഴിഞ്ഞ മൂന്നു വര്‍ഷമായി സ്വര്‍ണ്ണക്കടത്ത് നടക്കുന്നു. സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് പൊലീസ് ഒത്തുകളിയുണ്ട്. സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കേരളത്തില്‍ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം. സ്വര്‍ണ്ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമം.
സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പൊലീസിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണ്. പരാതി നല്‍കിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. താന്‍ പാര്‍ട്ടിക്കായി ശത്രുക്കളെ ഉണ്ടാക്കി. താന്‍ സാധാരണ സഖാക്കളെ തള്ളിപ്പറയില്ല. പിതാവിനോടെന്നതു പോലെയാണ് പിണറായിയോട് സംസാരിച്ചത്. അജിത് കുമാറിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷണമില്ല. എഡിജിപിയെ വച്ച് വേണ്ടാത്ത പല കാര്യങ്ങളും ചെയ്യിച്ചിച്ചിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.