സ്‌റ്റോക്ക്‌ഹോം: പുതിയയിനം രാസത്വരകങ്ങള്‍ വികസിപ്പിച്ച രണ്ടു ഗവേഷകര്‍ 2021 ലെ രസതന്ത്ര നൊബേലിന് അര്‍ഹരായി. ജര്‍മന്‍ ഗവേഷകനായ ബഞ്ചമിന്‍ ലിസ്റ്റ്, ബ്രിട്ടീഷ് വംശനായ അമേരിക്കന്‍ ഗവേഷകന്‍ ഡേവിഡ് മാക്മില്ലന്‍ എന്നിവര്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളര്‍ (8.2 കോടി രൂപ) പങ്കിടും.
‘അസിമെട്രിക് ഓര്‍ഗാനോകാറ്റലിസ്റ്റുകള്‍ വികസിപ്പിച്ചതിനാ’ണ് ഇരുവര്‍ക്കും നൊബേല്‍ പുരസ്കാരം നല്‍കുന്നതെന്ന്, റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു.
തന്മാത്രകളെ സൃഷ്ടിക്കുക എന്നത് ഒരു കലയാണ്, വളരെ പ്രയാസമേറിയ ഒന്ന്. തന്മാത്രാനിര്‍മാണത്തിന് ‘ഓര്‍ഗാനോകാറ്റലിസ്റ്റുകള്‍’ (ീൃഴമിീരമമേഹ്യശെ)െ എന്ന സൂക്ഷ്മതയേറിയ പുതിയ ‘ആയുധം’ വികസിപ്പിച്ചവരാണ് ഇത്തവണത്തെ രസതന്ത്ര നൊബേല്‍ ജേതാക്കള്‍.
ഔഷധഗവേഷണരംഗത്ത് വലിയ സ്വാധീനം ചെലുത്തുക മാത്രമല്ല, രസതന്ത്രത്തെ കൂടുതല്‍ ഹരിതാഭമാക്കാനും ലിസ്റ്റിന്റെയും മാക്മില്ലന്റെയും കണ്ടെത്തല്‍ സഹായിക്കുന്നതായി സ്വീഡിഷ് അക്കാദമിവിലയിരുത്തി.
വ്യത്യസ്ത ഗുണങ്ങളുള്ള പദാര്‍ഥങ്ങള്‍ രൂപപ്പെടുത്താനും, ബാറ്ററികളില്‍ ഊര്‍ജ്ജം ശേഖരിക്കാനും, രോഗങ്ങളെ അമര്‍ച്ച ചെയ്യാനുമൊക്കെ പുതിയ തന്മാത്രകള്‍ ആവശ്യമാണ്. വിവിധ ഗവേഷണങ്ങളിലും വ്യവസായിക രംഗത്തും ഇത് വളരെ പ്രധാനമാണ്.
ഇക്കാര്യത്തില്‍ ആവശ്യം രാസത്വരകങ്ങള്‍ (രമമേഹ്യേെ)െ ആണ്. ഒരു രാസപ്രക്രിയയില്‍ അന്തിമ ഉത്പന്നത്തിന്റെ ഭാഗമാകാതെ, രാസപ്രക്രിയകളെ നിയന്ത്രിക്കുകയും അവയുടെ വേഗം കൂട്ടുകയും ചെയ്യുന്നത് രാസത്വരകങ്ങളാണ്.
ഒരു രസതന്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം രാസത്വരകങ്ങള്‍ എന്നത്, ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളാണ്. ലോഹങ്ങള്‍, രാസാഗ്‌നികള്‍ (ലി്വ്യാല)െഎന്നിങ്ങനം രണ്ടിനം രാസത്വരകങ്ങളാണ് രസതന്ത്രത്തിലുള്ളതെന്ന് അടുത്തകാലം വരെ ശാസ്ത്രലോകം കരുതി.
ആ ധാരണയെ പൊളിച്ചെഴുതുകയാണ് 2000 ല്‍ ലിസ്റ്റും മാക്മില്ലനും ചെയ്തത്. ഇരുവരും വെവ്വേറെ നിലയ്ക്ക് മൂന്നാമതൊരിനം രാസകത്വരകങ്ങള്‍ വികസിപ്പിച്ചു. ചെറിയ ഓര്‍ഗാനിക് തന്മാത്രകള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്ന ആ രാസത്വരകത്തിന്റെ പേര് ‘അസിമെട്രിക് ഓര്‍ഗാനോകാറ്റലിസ്റ്റുകള്‍’ എന്നാണ്.