Wednesday, February 5, 2025

HomeMain Storyടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക് സാഹിത്യ നൊബേല്‍

ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക് സാഹിത്യ നൊബേല്‍

spot_img
spot_img

സ്‌റ്റോക്ക്‌ഹോം: ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്. യു.കെ.യില്‍ താമസിക്കുന്ന അബ്ദുള്‍ റസാക്കിന്റെ വിഖ്യാതകൃതി 1994ല്‍ പുറത്തിറങ്ങിയ പാരഡൈസാണ്.

2005ലെ ബുക്കര്‍ െ്രെപസിനും വൈറ്റ്‌ബ്രെഡ് െ്രെപസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഡെസേര്‍ഷന്‍, ബൈ ദി സീ എന്നിവയാണ് മറ്റ് കൃതികള്‍.

സാന്‍സിബറില്‍ ജനിച്ച ഗുര്‍ണ പഠനാര്‍ഥമാണ് 1968ല്‍ ഇംഗ്ലണ്ടിലെത്തുന്നത്. പിന്നീട് ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി. ആഫ്രിക്കന്‍ രചനകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ രചനകളെ കുറിച്ചാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്.

കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് പുരസ്കാരലബ്ധിക്ക് കാരണമെന്ന് നൊബേല്‍ ജൂറി അഭിപ്രായപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments