ബംഗളൂരു: ‘ആധുനിക ഇന്ത്യന്‍ സ്ത്രീകള്‍ക്ക്’ ഒറ്റക്കു കഴിയാനാണ് താല്‍പര്യമെന്നും കല്യാണത്തിനുശേഷവും ഗര്‍ഭിണിയാകാന്‍ തയാറാകുന്നില്ലെന്നും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ ആഗ്രഹിക്കുകയാണെന്നും കര്‍ണാടക ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍.
മന്ത്രിയുടെ വിവാദ പ്രസ്താവന വിവാദത്തിലായി. ബംഗളൂരുവിലെ നാഷനല്‍ ഇന്‍സ്?റ്റിറ്റിയൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോളജിക്കല്‍ സയന്‍സസിലെ (നിംഹാന്‍സ്) ലോക മാനസികാരോഗ്യ ദിന പരിപാടിയിലാണ് മന്ത്രിയുടെ പ്രസ്താവന. ‘ഇന്ന് ഇത് പറയുന്നതില്‍ വിഷമമുണ്ട്.
നിരവധി ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് ജീവിക്കാനാണ് ആഗ്രഹം. ഇനി അവര്‍ കല്യാണം കഴിച്ചാലും കുഞ്ഞിനു ജന്മം നല്‍കേണ്ടെന്നായിരിക്കും തീരുമാനം. അവര്‍ക്ക് വാടക ഗര്‍ഭധാരണമാണു വേണ്ടത്. നമ്മുടെ ചിന്തകളിലുള്ള ഇത്തരം മാറ്റം നല്ലതല്ല’ മന്ത്രി പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ ഇന്നു നമ്മള്‍ പശ്ചാത്യരീതിക്ക് പിറകെ പോകുകയാണെന്നും നമ്മുടെ കൂടെ മാതാപിതാക്കള്‍ കഴിയാന്‍ ഇഷ്?ടപ്പെടുന്നില്ലെന്നും കൂടെ മുതിര്‍ന്നവരുള്ള കാര്യം മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരോ ഏഴു ഇന്ത്യക്കാരിലും ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുണ്ടാകും. സമ്മര്‍ദം കൈകാര്യം ചെയ്യുന്നത് കലയാണെന്നും എന്നാല്‍, അത് ഭൂരിഭാഗം പേര്‍ക്കും അറിയില്ലെന്നും മന്ത്രി സുധാകര്‍ കൂട്ടിച്ചേര്‍ത്തു.