ന്യൂയോര്‍ക്ക്: രണ്ട് ഡോസ് വാക്സീന് സ്വീകരിച്ച വിദേശ സഞ്ചാരികള്‍ക്ക് നവംബര്‍ എട്ടുമുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് യുഎസ്. കരമാര്‍ഗവും ആകാശമാര്‍ഗവും എത്തുന്നവര്‍ക്ക് പ്രവേശനമുണ്ട്. വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിന് മൗനോസ് ആണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 2020 മാര്‍ച്ച് മുതല്‍ യൂറോപ്യന്‍ യൂണിയന്, ബ്രിട്ടന്, ചൈന, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് യുഎസില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം, യുഎസില്‍ എത്തുന്ന വിദേശികള്‍ക്ക് കോവിഡ് പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ നവംബര്‍ എട്ടുമുതല്‍ ഇവ പൂര്‍ണമായും ഒഴിവാകും.