Saturday, February 22, 2025

HomeMain Storyപ്രിയാ സഖറിയാക്ക് ഹൂസ്റ്റണ്‍ സിറ്റി സി.ആര്‍.എസ്. ഒയായി നിയമനം

പ്രിയാ സഖറിയാക്ക് ഹൂസ്റ്റണ്‍ സിറ്റി സി.ആര്‍.എസ്. ഒയായി നിയമനം

spot_img
spot_img

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സിറ്റി റിസൈലിയന്‍സ് ആന്റ് സസ്റ്റേനബിലിറ്റി ഓഫീസറായി പ്രിയ സഖറിയായെ നിയമിച്ചു കൊണ്ട് ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ ഉത്തരവിട്ടു.

പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത തുടങ്ങിയവയുടെ ഉത്തരവാദിത്വമാണ് പ്രിയ സഖറിയായില്‍ നിക്ഷിപ്തമായിട്ടുള്ളത്.

പോളിസി അനലിസ്റ്റ്, അര്‍ബന്‍ ഡിസൈന്‍, ക്ലൈമറ്റ് ആക്ഷന്‍ പ്ലാന്‍ എന്നിവയിലുള്ള പരിചയ സമ്പത്താണ് ഇവരെ ഈ തസ്തികയിലേക്ക് നിയമിക്കുന്നതിന് സാഹചര്യമൊരുക്കിയത്.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയായില്‍ നിന്നും അര്‍ബന്‍ പ്ലാനിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയ ആര്‍ക്കിടെക്ട് ബിരുദം നേടിയത് ഇന്ത്യയില്‍ നിന്നാണ്.

ഹാരിസ് കൗണ്ടി മെട്രോ ട്രാന്‍സിറ്റ് അതോറട്ടി സീനിയര്‍ ട്രാന്‍സിറ്റ് പ്ലാനറായും പ്രിയ പ്രവര്‍ത്തിച്ചിരുന്നു.

ഹൂസ്റ്റണ്‍ സിറ്റിയുടെ ബഹുമുഖ വളര്‍ച്ചക്ക് പ്രിയ സഖറിയായുടെ സേവനം ലഭ്യമാകുമെന്ന് ഹൂസ്റ്റണ്‍ മേയര്‍ ടര്‍ണര്‍ സില്‍വസ്റ്റര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments