Tuesday, December 24, 2024

HomeMain Storyചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം; ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി, വിമാനങ്ങള്‍ റദ്ദാക്കി

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം; ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി, വിമാനങ്ങള്‍ റദ്ദാക്കി

spot_img
spot_img

ബീജിങ്: കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെ ചൈനയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. വിനോദസഞ്ചാരികളില്‍നിന്നാണ് രോഗം പകര്‍ന്നതെന്നാണ് സൂചന.

പുതിയ കേസുകള്‍ കണ്ടെത്തിയ രാജ്യത്തിന്റെ വടക്കന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് 13 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 492 പേര്‍ക്ക് രോഗമുള്ളതായി വേള്‍ഡോമീറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച വ്യാപക കോവിഡ് പരിശോധന നടത്തി.

2019ല്‍ ചൈനയിലെ വുഹാനിലായിരുന്നു കോവിഡ് -19 ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകമാകെ വ്യാപിക്കുകയായിരുന്നു. കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാണ് രാഷ്ട്രങ്ങള്‍ രോഗപ്പകര്‍ച്ച തടഞ്ഞത്. അഅതേസമയം രോഗത്തെ അതിവേഗം വരുതിയിലാക്കിയ ചൈന പെട്ടെന്നുതന്നെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് രാജ്യത്ത് വീണ്ടും രോഗം കണ്ടെത്തിയത്. പിന്നാലെ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ലാന്‍ഷോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയായിരുന്നു. പ്രദേശവാസികളോട് അവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോകുന്നവര്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കണം.

സിയാനിലെയും ലാന്‍ഷുവിലെയും രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള 60 ശതമാനത്തോളം വിമാനങ്ങള്‍ റദ്ദാക്കി. ഇന്നര്‍ മംഗോളിയയിലെ എറെന്‍ഹോട്ട് നഗരത്തില്‍നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രയും നിരോധിച്ചു. താമസക്കാര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments