Tuesday, December 24, 2024

HomeMain Storyയു.എസിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; രണ്ടുമരണം, നിരവധി പേര്‍ക്ക് പരിക്ക്

യു.എസിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; രണ്ടുമരണം, നിരവധി പേര്‍ക്ക് പരിക്ക്

spot_img
spot_img

വാഷിങ്ടണ്‍: യു.എസിലെ ഐഡഹോയിലെ ബോയ്‌സീ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പില്‍ രണ്ടുമരണം. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേല്‍ക്കറ്റതായും പ്രതിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

സുരക്ഷ ഉദ്യോഗസ്ഥരും അക്രമിയും തമ്മില്‍ വെടിവെപ്പ് നടത്തതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാള്‍ ഉടന്‍തന്നെ ഒഴിപ്പിച്ചു. മറ്റു പ്രതികളുണ്ടോയെന്ന് തിരച്ചില്‍ നടത്തിയതായും അധികൃതര്‍ അറിയിച്ചു.

മരിച്ചവരെ കുറിച്ചോ പ്രതിയെക്കുറിച്ചോ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുലര്‍ച്ചെ 1.50ഓടെയായിരുന്നു വെടിവെപ്പ്. പൊലീസ് എത്തുന്നതിന് മുമ്പുതന്നെ ഒരാള്‍ വെടിയേറ്റ് വീണിരുന്നു. പൊലീസ് ഉദ്യോഗസഥര്‍ എത്തിയതോടെ വീണ്ടും വെടിവെപ്പുണ്ടായി. ഒരു പൊലീസുകാരന് പരിക്കേറ്റു. പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു -ബോയ്‌സീ പൊലീസ് ചീഫ് റയാന്‍ ലീ പറഞ്ഞു.

അക്രമിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ഒരാള്‍ മാത്രമാണ് അക്രമം നടത്തിയതെന്നും ലീ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments