Monday, December 23, 2024

HomeMain Storyഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും , 8 വയസ്സുകാരന്റെ മൃതദേഹവും ; മാതാവും...

ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും , 8 വയസ്സുകാരന്റെ മൃതദേഹവും ; മാതാവും കാമുകനും അറസ്റ്റില്‍

spot_img
spot_img

പി.പി.ചെറിയാന്‍

ഹൂസ്റ്റണ്‍ : ഒരു വര്‍ഷത്തോളം പഴക്കമുള്ള 8 വയസ്സുകാരന്റെ അഴുകിയ മൃതശരീരത്തോടൊപ്പം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളെ കണ്ടെത്തിയ സംഭവത്തില്‍ കുട്ടികളുടെ മാതാവിനെയും കാമുകനെയും ഹൂസ്റ്റണ്‍ പോലീസ് ഒക്ടോ: 26 ന് അറസ്റ്റ് ചെയ്തു . കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല .

മൂന്നു കുട്ടികളില്‍ 15 വയസ്സുള്ളവനാണ് പോലീസിനെ 911 ല്‍ വിളിച്ച് വിവരം അറിയിച്ചത് , തന്നോടൊപ്പം 10 ഉം 7 ഉം വയസ്സുള്ള കുട്ടികള്‍ കൂടി ഉണ്ടെന്നും 15 വയസ്സുകാരന്‍ അറിയിച്ചതായി ഹാരിസ് കൗണ്ടി ഷെരീഫ് ഗോണ്‍സാല്‍വസ് പറഞ്ഞു .

മാതാവ് ഗ്ലോറിയ വില്യംസ് (35) കാമുകന്‍ ബ്രയാന്‍ കോള്‍ട്ടര്‍ (31) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത് .

2020 ലായിരിക്കും 8 വയസ്സുകാരന്‍ കൊല്ലപ്പെട്ടതെന്ന് ഷെരീഫ് പറഞ്ഞു . മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട് .

മാതാവും കാമുകനും കൂടെ പതിനഞ്ചു മിനിറ്റ് ദൂരത്താണ് താമസിച്ചിരുന്നത് , ഇടക്കിടക്ക് മാതാവ് കുട്ടികള്‍ക്ക് ചില സാധനങ്ങള്‍ ഭക്ഷിക്കാന്‍ നല്‍കിയിരുന്നുവെങ്കിലും , ഇവര്‍ക്ക് ശരിയായ ഭക്ഷണം നല്‍കിയിരുന്നത് അയല്‍വാസിയായ രണ്ടുപേരായിരുന്നു . മാതാവ് തങ്ങളെ ഭയപെടുത്തയിരുന്നതിനാലാണ് വിവരം പുറത്തു പറയാതിരുന്നതെന്ന് 15 വയസ്സുകാരന്‍ പറഞ്ഞു . പോഷകാഹാര കുറവ് മൂലം വളരെ ശോഷിച്ച നിലയിലായിരുന്നു മൂന്നു കുട്ടികളും .

തിങ്കളാഴ്ച മാതാവിനെയും കാമുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച രണ്ടു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു . 8 വയസ്സുകാരന്റെ കൊലപാതകമാണ് കാമുകനെതിരെ ചുമത്തിയിരിക്കുന്നത് . കുട്ടികളെ ഉപേക്ഷിച്ചതിനാലാണ് മാതാവിന്റെ അറസ്റ്റ് . മൂന്നു കുട്ടികളും സി.പി.എസ് കസ്റ്റഡിയിലാണ് . ഒരു കൊല്ലമായും കൊലപാതകത്തെക്കുറിച്ച് അറിയാതിരുന്ന അപ്പാര്‍ട്ട്‌മെന്റ് താമസക്കാരുടെ ഭീതി ഇതുവരെ വിട്ട് മാറിയിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments