Tuesday, December 24, 2024

HomeMain Storyറഷ്യയിലും കോവിഡ് വീണ്ടും ഉയരുന്നു; മോസ്‌കോ നഗരം ഭാഗികമായി അടച്ചു

റഷ്യയിലും കോവിഡ് വീണ്ടും ഉയരുന്നു; മോസ്‌കോ നഗരം ഭാഗികമായി അടച്ചു

spot_img
spot_img

മോസ്‌കോ: റഷ്യയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുത്തനെ ഉയരുന്നു. സ്വന്തംനിലക്ക് തന്നെ വാക്‌സിന്‍ വികസിപ്പിച്ചിട്ടും റഷ്യയില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം താരതമ്യേന കുറവാണ്.

ആകെ ജനസംഖ്യയില്‍ 32 ശതമാനം ആളുകള്‍ മാത്രമാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്.

24 മണിക്കൂറിനിടെ രാജ്യത്ത് 40,096 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1159 പേര്‍ രോഗബാധിതരായി മരിക്കുകയും ചെയ്തു. തുടര്‍ന്ന് ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള ശക്തമായ പ്രതിരോധ നടപടികള്‍ക്കൊരുങ്ങുകയാണ് രാജ്യം.

ആദ്യപടിയായി മോസ്‌കോ നഗരം നവംബര്‍ ഏഴുവരെ ഭാഗികമായി അടച്ചു. അവശ്യ സര്‍വിസുകള്‍ക്ക് മാത്രമാണ് നിയന്ത്രണമില്ലാത്തത്. റസ്റ്റാറന്റുകളും സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളും സ്‌കൂളുകളും അടച്ചു. ഭക്ഷണസാധനങ്ങളും മരുന്നും വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments