Thursday, November 21, 2024

HomeMain Storyഇറാന്‍ ഇസ്രയേലിനെതിരേ മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് അമേരിക്ക

ഇറാന്‍ ഇസ്രയേലിനെതിരേ മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് അമേരിക്ക

spot_img
spot_img

ബെയ്‌റൂട്ട്: ഇറാന്‍ ഇസ്രയേലിനെതിരേ മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്ക.

ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയേക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്ക നല്കിയത്.
ബങ്കറുകളിലേക്ക് മാറാന്‍ തയ്യാറായിരിക്കാന്‍ യുഎസ് എംബസി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

ടെഹ്‌റാനില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് അമേരിക്ക മുന്നറിയിപ്പില്‍ പറയുന്നത്. ലബനനില്‍ ഇസ്രയേല്‍കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാന്‍ ഉടന്‍ തന്നെ ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈല്‍ നടത്താന്‍ തയ്യാര്‍ എടുക്കുന്നതായി സൂചനകളുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തിനെതിരെ പ്രതിരോധിക്കാനുള്ള എല്ലാ പിന്തുണയും ഞങ്ങള്‍ ഇസ്രയേലിന് നല്‍കുന്നു. ഇസ്രയേലിനെതിരെ നേരിട്ടുള്ള സൈനിക ആക്രമണം ഇറാന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും,’ മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി അറിയിച്ചു.

.നേരത്തെ ജെറുസലേമിലും ടെല്‍ അവീവിലും കടുത്ത നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ സൈന്യം ഏര്‍പ്പെടുത്തിരുന്നു. ഹിസ്ബുള്ളയില്‍ നിന്നോ ഇറാന്റെ ഭാഗത്തുനിന്നോ ആക്രമണങ്ങള്‍ പ്രതീക്ഷിച്ചാണ് നടപടി. ഹിസ്ബുള്ളയെ ലക്ഷ്യം വച്ചുള്ള ഓപ്പറേഷനുകള്‍ക്കായി സൈന്യം ലെബനനില്‍ പ്രവേശിച്ചകാര്യം അറിയിച്ചതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങളുടെ പ്രഖ്യാപനം.10,000 സൈനകര്‍ അടങ്ങുന്ന സംഘം അതിര്‍ത്തികളിലെത്തിയതായാണ് വിവരം. എന്നാല്‍ ഇവര്‍ ലെബനനിലേക്ക് പ്രവേശിച്ചോ എന്നതില്‍ വ്യക്തതയില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments