Sunday, December 22, 2024

HomeMain Storyഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു

spot_img
spot_img

ബെയ്‌റൂട്ട്: സെന്‍ട്രല്‍ ഗാസയിലെ പള്ളിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് ഭീകരര്‍ക്കെതിരെ കൃത്യമായ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ ഗാസയിലെ പള്ളിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.

പാലസ്തീന്‍ എന്‍ക്ലേവില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അതിന്റെ ഒന്നാം വാര്‍ഷികത്തോട് അടുക്കുന്നതിനിടെയാണ് സെന്‍ട്രല്‍ ഗാസ മുനമ്പിലെ ദേര്‍ അല്‍-ബാലയിലെ അല്‍-അഖ്സ ആശുപത്രിക്ക് സമീപമുള്ള പള്ളിയിലെ ആക്രമണം.

പലായനം ചെയ്തവരെ പാര്‍പ്പിക്കാന്‍ മസ്ജിദ് ഉപയോഗിക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ദേര്‍ അല്‍ ബലാഹ് പ്രദേശത്തെ ‘ശുഹാദ അല്‍-അഖ്സ’ മസ്ജിദില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് ഭീകരര്‍ക്കെതിരെ കൃത്യമായ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ തെക്കന്‍ ഇസ്രായേലിനെ ആക്രമിക്കുകയും 1,200 പേരെ കൊല്ലുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് ദശാബ്ദങ്ങള്‍ പഴക്കമുള്ള ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിലെ ഏറ്റവും പുതിയ രക്തച്ചൊരിച്ചില്‍ ആരംഭിച്ചത്.

ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ സൈനിക ആക്രമണത്തില്‍ 42,000 പാലസ്തീനികള്‍ കൊല്ലപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments