Saturday, December 21, 2024

HomeNewsIndiaഎയർ ഷോ കാണാനെത്തിയ നാലു പേർ കനത്ത ചൂടിൽ തളർന്നു വീണ്  മരിച്ചു 

എയർ ഷോ കാണാനെത്തിയ നാലു പേർ കനത്ത ചൂടിൽ തളർന്നു വീണ്  മരിച്ചു 

spot_img
spot_img

ചെന്നൈ : വ്യോമസേനാ വാർഷികത്തിൻ്റെ ഭാഗമായി മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയ നാലു പേർ കടുത്ത ചൂടിൽ തളർന്നു വീണു മരിച്ചു.

നൂറോളം പേർ വിവിധ ആശുപ്രതികളിൽ ചികിത്സയിലാണ്. വെയിലിൽ തളർന്നുവീണ 60 വയസ്സുകാരനാണ് ആദ്യം മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പേർ കൂടി പിന്നാലെ മരിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ, മന്ത്രി ദുരൈമുരുകൻ എന്നിവരും എയർ ഷോ കാണാനെത്തിയിരുന്നു.

ഏറ്റവും കൂടുതൽ പേർ കണ്ട വ്യോമാഭ്യാസ പ്രകടനം എന്ന റെക്കോർഡോടെയാണ് വ്യോമസേനാ വാർഷികത്തിന്റെ ഭാഗമായ എയർ ഷോ അവസാനിച്ചത്. 13 ലക്ഷത്തിലേറെപ്പേരാണ് എയർ ഷോ കാണാൻ മറീനയിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയെന്നും അധികൃതർ അറിയിച്ചു. പൊതുഅവധി ദിവസം കൂടിയായിരുന്നതിനാൽ മറീനയിലേക്കു ജനം ഒഴുകിയെത്തി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments